Malayalam
‘ഇതൊരു ഫാമിലി എന്റര്‍ടെയ്നര്‍ ചിത്രം’ അഞ്ചുപേരും ഒന്നിച്ചൊരു ചിത്രം പങ്കുവെച്ച് രമേശ് പിഷാരടി!
‘ഇതൊരു ഫാമിലി എന്റര്‍ടെയ്നര്‍ ചിത്രം’ അഞ്ചുപേരും ഒന്നിച്ചൊരു ചിത്രം പങ്കുവെച്ച് രമേശ് പിഷാരടി!
Published on
തന്റെ കുടുംബചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് രമേശ് പിഷാരടി. ഭാര്യയും മക്കളുമായി ചിരിയോടെ നില്‍ക്കുന്ന ഫോട്ടോയെ ‘ഇതൊരു ഫാമിലി എന്റര്‍ടെയ്നര്‍ ചിത്രം’ എന്നാണ് പിഷാരടി വിശേഷിപ്പിച്ചിരിക്കുന്നത്. അഞ്ചുപേരും ഒന്നിച്ചൊരു ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നത് ആദ്യമാണെന്നും പിഷാരടി പറയുന്നു.
സലിം കുമാറിന്റെ മിമിക്രി ട്രൂപ്പായ ‘കൊച്ചിന്‍ സ്റ്റാലിയന്‍സി’ല്‍ പ്രവര്‍ത്തിച്ച രമേഷ് പിഷാരടി ശ്രദ്ധ നേടുന്നത് ഏഷ്യാനെറ്റ് പ്ലസില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്ക്ക് ഒപ്പം അവതരിപ്പിച്ച ‘ബ്ലഫ് മാസ്റ്റേഴ്സ്’ എന്ന ഹാസ്യപരിപാടിയിലൂടെയാണ്. സ്റ്റേജ് ഷോകളിലും ടെലിവിഷന്‍ പരിപാടികളിലും സജീവമായ താരം 2008-ല്‍ പുറത്തിറങ്ങിയ ‘പോസിറ്റീവ്’ എന്ന സിനിമയിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചു.
about remesh pisharady
Continue Reading
You may also like...
Related Topics:Ramesh Pisharody
