Social Media
അനിയനെ ഗൗനിക്കാതെ ആസിഫിനും ദുൽഖറിനും ഇത്ര രഹസ്യങ്ങളോ!
അനിയനെ ഗൗനിക്കാതെ ആസിഫിനും ദുൽഖറിനും ഇത്ര രഹസ്യങ്ങളോ!
By
യുവതാരനിരയില്‍ പ്രധാനികളായ ആസിഫ് അലിക്കും ദുല്‍ഖര്‍ സല്‍മാനും മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തം പ്രയത്നം കൊണ്ട് സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ആസിഫ് അലി.മലയാള സിനിമയില്‍ യുവതാരനിരയില്‍ ശ്രദ്ധേയനായി തിളങ്ങിനില്‍ക്കുന്ന നടനാണ് ആസിഫ് അലി. തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്നും വിജയനായകനായി മാറികൊണ്ടാണ് ആസിഫ് അലി മുന്നേറുന്നത്. നിലവില്‍ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടന്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്.
എന്നാൽ ദുൽഖർ അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തുകയായിരുന്നു .സ്വന്തം സിനിമകളുമായി ബന്ധപ്പെട്ട തിരക്കിനിടയിലും ഇരുവരും റെഡ് എഫ് എമ്മിന്റെ മ്യൂസിക് അവാര്‍ഡ് നൈറ്റിനായി എത്തിയിരുന്നു. നീണ്ട നാളുകള്‍ക്ക് ശേഷം മലയാള സിനിമ ഒന്നടങ്കം ഒരുമിച്ചെത്തിയ വേദി കൂടിയായിരുന്നു ഇത്. നിലവിലെ തിരക്കുകള്‍ക്കിടയില്‍ നിന്നുമാണ് പലരും പരിപാടിക്കായെത്തിയത്. അവാര്‍ഡ് സ്വീകരിക്കാനായി മാത്രമല്ല വേദിയില്‍ അമ്പരപ്പിക്കുന്ന പ്രകടനങ്ങളുമായും താരങ്ങളെത്തിയിരുന്നു. സഹോദരനായ അസ്‌കര്‍ അലിക്കൊപ്പമാണ് ആസിഫ് അലി എത്തിയത്. യുവനടനായ അസിഫ് അലിയുടെ സഹോദരനാണ് അഷ്കർ അലി.2017-ൽ പുറത്തിറങ്ങിയ ഹണീ ബീ 2.5 എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.പിന്നീട് അരുൺ വൈഗ സംവിധാനം ചെയ്ത ചെമ്പരത്തിപൂവ് എന്ന ചിത്രത്തിൽ അഭിനയിച്ചു.Binu sadanandan സംവിധാനം ചെയ്ത കാമുകി ആയിരുന്നു അവസാന ചിത്രം ..
ജേഷ്ഠ്യന് പിന്നാലെയായി അരങ്ങേറിയ അസ്‌കറിന് ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. പൃഥ്വിരാജ്, മോഹന്‍ലാല്‍, ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി തുടങ്ങിയ താരങ്ങളുടെയെല്ലാം ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ആസിഫ് അലിയും ദുല്‍ഖര്‍ സല്‍മാനും അടുത്തടുത്തായാണ് ഇരുന്നത്. ഇവരുടെ സംസാരത്തിനിടയിലെ നിമിഷങ്ങളും ഒരേ പോസിലുള്ള ഇരിപ്പിന്റേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഹെയര്‍ സ്‌റ്റൈലില്‍ വേറിട്ട പരീക്ഷണവുമായാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തിയത്. ആസിഫ് അലിയാവട്ടെ ക്ലീന്‍ ഷേവിലുമായിരുന്നു.
ഇതിനും മാത്രം എന്ത് രഹസ്യമാണാവോ ഇരുവരും പങ്കുവെക്കുന്നതെന്നാണ് ആരാധകര്‍ ചോദിച്ചിട്ടുള്ളത്. ഇരുവരുടേയും ചിത്രങ്ങള്‍ കലക്കിയെന്നും ഒരുമിച്ചുള്ള ചിത്രം എന്നെങ്കിലും സംഭവിക്കുമോയെന്ന തരത്തിലുള്ള ചോദ്യങ്ങളുമൊക്കെ ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. പുറകിലിരിക്കുന്ന അനിയനെ ഗൗനിക്കാതെ ദുല്‍ഖറിനൊപ്പമിരുന്നത് ശരിയായില്ലെന്ന തരത്തിലുള്ള കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്. ഫേസ്ബുക്കിലൂടെ ആസിഫ് അലിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. താരത്തിന്‍രെ പോസ്റ്റ് കാണാം.
about red fm music awards
