Malayalam
എല്ലാവരെയും ചിരിപ്പിക്കാറുള്ള പിഷാരടി പൊട്ടിച്ചിരിച്ചത്;താരത്തിന്റെ തുറന്നു പറച്ചിൽ!
എല്ലാവരെയും ചിരിപ്പിക്കാറുള്ള പിഷാരടി പൊട്ടിച്ചിരിച്ചത്;താരത്തിന്റെ തുറന്നു പറച്ചിൽ!
നടനായും സംവിധായകനായും തിളങ്ങി നിൽക്കുന്ന താരമാണ് രമേശ് പിഷാരടി.ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായ് ബംഗ്ലാവ് എന്ന പരിപാടിയിൽ മികച്ച പ്രകടനമായിരുന്നു പിഷാരടി കാഴ്ച്ചവച്ചത്.പ്രധാനമായും ഹാസ്യ കഥാപാത്രങ്ങളിലൂടെയാണ് തരാം പ്രേക്ഷക മനസ് കീഴടക്കുന്നത്.ഇപ്പോളിതാ എല്ലാവരെയും ചിരിപ്പിക്കാറുള്ള പിഷാരടി പൊട്ടിച്ചിരിക്കുന്നത് എപ്പോഴാണ് എന്ന ചോദ്യത്തിന് താരം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ മറുപടി ഇങ്ങനെയാണ്.
നമ്മള്‍ പെട്ടുപോകുന്ന അവസ്ഥകളാണ് എനിക്ക് ചിരിക്കാനുള്ള വക സമ്മാനിക്കാറുള്ളത്. പണ്ട് ഞാനും ധര്‍മജനും സൗദിയില്‍ പരിപാടി അവതരിപ്പിക്കാന്‍ പോയി. അന്ന് ധര്‍മജന്റെ പ്രധാന ഐറ്റം പെണ്‍വേഷമാണ്. അവിടെ പെണ്‍വേഷംകെട്ടി അഭിനയിക്കാന്‍ പാടില്ല. ഒടുവില്‍ അതൊന്നും പ്രശ്നമല്ലെന്ന സംഘാടകരുടെ ധൈര്യത്തില്‍ ഞങ്ങള്‍ പരിപാടി തുടങ്ങി.
ധര്‍മന്‍ ബ്ലൗസും ലുങ്കിയും അണിഞ്ഞ് കറുത്തമ്മയായി സ്റ്റേജില്‍ വിലസാന്‍ തുടങ്ങി. അതിനിടയില്‍ സൗദി പോലീസ് ഓഡിറ്റോറിയത്തിലേക്ക് കയറിവന്നു. ധര്‍മജനും ഞാനും സ്റ്റേജില്‍നിന്ന് ഇറങ്ങിയോടി. പുറത്ത് സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തിയ മലയാളി കടുംബത്തിന്റെ കാറില്‍ക്കയറി ഞങ്ങള്‍ അവിടെനിന്ന് രക്ഷപ്പെട്ടു. മറ്റൊരാള്‍ വന്ന് സ്റ്റേജിന്റെ ബാക്ക്‌സ്റ്റേജിലെത്തി ധര്‍മജന്റെ ബാഗും ഡ്രസ്സും എടുത്തുകൊണ്ടുവരുന്നതുവരെ ധര്‍മന്‍ സൗദിയിലെ ഏതോ ഫ്ളാറ്റില്‍ കറുത്തമ്മയായി അന്തംവിട്ടിരിക്കുകയായിരുന്നു. അക്കാര്യം ഇന്നും ഓര്‍ക്കുമ്പോള്‍ ചിരിയടക്കാന്‍ കഴിയാറില്ല.
about ramesh pisharody
