Malayalam
രംഭയുടെ പിറന്നാൾ ആഘോഷമാക്കി കുടുംബം;ഒരുപാട് സന്തോഷമുണ്ടന്ന് താരം..
രംഭയുടെ പിറന്നാൾ ആഘോഷമാക്കി കുടുംബം;ഒരുപാട് സന്തോഷമുണ്ടന്ന് താരം..
ഒക്കാട്ടി അടക്കു’ എന്ന തെലുങ്കു ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് രംഭ.വിവാഹത്തോടെ സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ നടി രംഭ ഇൻസ്റ്റഗ്രാം വഴി പങ്കുവയ്ക്കാറുണ്ട്. ഭർത്താവിനും മക്കൾക്കുമൊപ്പം യുഎസിലാണ് രംഭയുടെ താമസം. ബിസിനസ്സുകാരനായ ഇന്ദ്രൻ പദ്മനാഥനാണ് രംഭയുടെ ഭർത്താവ്. രണ്ടു പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഇവർക്കുളളത്.
മക്കൾക്കും ഭർത്താവിനും ഒപ്പം തന്റെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രമാണ് രംഭ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.അടുത്തിടെ തന്റെ വിവാഹ വാർഷിക ചിത്രങ്ങളും രംഭ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
”ഇതുവരെയുളള ആഘോഷങ്ങളിൽ ഏറ്റവും മികച്ചതാണിത്. ഞങ്ങൾ പരസ്പരം സഹായിച്ചാണ് വീട് ഒരുക്കിയത്. ഞങ്ങൾ ഒരുമിച്ച് ചേർന്നാണ് കേക്കുണ്ടാക്കിയത്. പുറത്തുനിന്നും ഓർഡർ ചെയ്യുന്നതിനെക്കാൾ വളരെ സ്പെഷ്യലായിരുന്നു അത്. ഈ കേക്കിന്റെ ഓരോ ഭാഗത്തിനും ഞങ്ങളുടെ 10 വർഷത്തെ പ്രണയകഥയുണ്ട്. മക്കളായ ലാണ്യയും സാഷയും സ്പെഷ്യൽ കാർഡ് നൽകിയത് എനിക്ക് സന്തോഷം ഇരട്ടിയാക്കി. വിഷമകരമായ ഘട്ടത്തിലും സ്നേഹവും ഒരുമയും ഉണ്ടെങ്കിൽ നമുക്ക് സന്തോഷിക്കാം, അതിനു പണമോ പ്രത്യേക സമ്മാനങ്ങളുടെയോ ആവശ്യമില്ല” എന്ന വാക്കുകളോടെയായിരുന്നു രംഭ ചിത്രങ്ങൾ പങ്കുവച്ചത്.
about rambha
.
