Tamil
ഇരുമ്ബു പാലത്തിലൂടെ തൂങ്ങി പുഴ കടന്നും കയറില്‍ പിടി്ച്ച് മല കയറിയും പതിനെട്ടുകാരന്റെ ചുറുചുറുക്കോടെ രജനീകാന്ത്!
ഇരുമ്ബു പാലത്തിലൂടെ തൂങ്ങി പുഴ കടന്നും കയറില്‍ പിടി്ച്ച് മല കയറിയും പതിനെട്ടുകാരന്റെ ചുറുചുറുക്കോടെ രജനീകാന്ത്!
Published on

‘മാന്‍ വേഴ്സസ് വൈല്‍ഡ്’ പരിപാടിയിൽ അഥിതിയായി രജനികാന്ത് എത്തുന്നു എന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇപ്പോളിതാ പരിപാടിയുടെ പ്രോമോ പുറത്തുവന്നതോടെ രജനീകാന്തിന്റെ ആരാധകർ ഏറെ ആവേശത്തിലാണ്.ഈ പ്രായത്തിലും ഒട്ടും ഷീണം പ്രകടിപ്പിക്കാതെയുള്ള രജനിയുടെ
ചുറുചുറുക്ക് കണ്ട് ബെയര്‍ ഗ്രില്‍സ് അദ്ഭുതപ്പെടുന്നതും താരത്തോട് പ്രായം ചോദിക്കുന്നതും സാഹസികതകളും ആണ് വിഡിയോയില്‍ നിറയുന്നത്.
18ാം വയസില്‍ താന്‍ ബസ് കണ്ടക്ടറായി ജോലി ചെയ്യുകയായിരുന്നുവെന്നും പിന്നീടാണ് സിനിമയിലേക്ക് എത്തുന്നത് എന്നും രജനീകാന്ത് ബെയറിനോട് പറയുന്നുണ്ട്. ഇരുമ്ബു പാലത്തിലൂടെ തൂങ്ങി പുഴ കടക്കുന്നതും കയറില്‍ പിടിച്ചുകൊണ്ട് മല കയറ്റം കയറുന്നതുമെല്ലാം പ്രമോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തന്റെ ജീവിതത്തില്‍ ഇതുവരെ ഇത്ര സാഹസികത ചെയ്തിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.
എഴുപതുകാരനാണെന്നു പറയുന്ന രജനിയോട് താങ്കള്‍ മറ്റുളളവര്‍ക്ക് പ്രചോദനമാണെന്നായിരുന്നു ബെയറിന്റെ കമന്റ്.പരിപാടി മാര്‍ച്ച് 23ന് സംപ്രേക്ഷണം ചെയ്യും. അവതാരകനും സാഹസിക സഞ്ചാരിയുമായ ബെയര്‍ ഗ്രില്‍സുമൊത്തുള്ള പരിപാടിയുടെ ചിത്രീകരണം തുടങ്ങിയതു മുതല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു.
about rajanikanth
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
മണിരത്നത്തിന്റെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായിരുന്നു ബോംബെ. ചിത്രം റിലീസ് ചെയ്ത് 30 വർഷം തികഞ്ഞ വേളയിൽ സിനിമയുടെ ഛായാഗ്രാഹകനായ രാജീവ് മേനോൻ...
തമിഴ് സിനിമാ ലോകത്തെ മാതൃകാ ദമ്പതികൾ എന്ന് വിശേഷിപ്പിക്കുന്ന താരങ്ങളാണ് സൂര്യയും ജ്യോതികയും. ഇപ്പോഴിതാ അസം ഗുവാഹത്തിയിലെ പ്രശസ്ത കാമാഖ്യ ക്ഷേത്ര...
മാനഗരം എന്ന ലോകേഷ് കനകരാജ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്രീറാം നടരാജൻ. ശരീരഭാരം കുറഞ്ഞ് കഴുത്തിന് താഴെയുള്ള എല്ലുകൾ ഉന്തിയ...
ധനുഷ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ സെറ്റിൽ തീപിടിത്തം. ഇഡ്ലി കടൈ എന്ന സിനിമയുടെ സെറ്റിലാണ് തീപിടിത്തമുണ്ടായത്. തമിഴ്നാട്ടിലെ തേനി...