Malayalam
പൃഥ്വിയുടെ അല്ലിമോൾ ആളുമിടുക്കിയാണ്;പിയാനോ വായിക്കുന്ന വീഡിയോ വൈറൽ!
പൃഥ്വിയുടെ അല്ലിമോൾ ആളുമിടുക്കിയാണ്;പിയാനോ വായിക്കുന്ന വീഡിയോ വൈറൽ!
‘മമ്മാസ് ബേബി’ എന്ന തലക്കെട്ടോടെ സുപ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. പിങ്ക് നിറത്തിലുള്ള ഉടുപ്പ് ഇട്ടിരിക്കുന്ന അല്ലിയുടെ പിൻവശത്തു നിന്നാണ് വിഡിയോ എടുത്തിരിക്കുന്നത്. അതിനാൽ തന്നെ അല്ലിമോളുടെ മുഖം വ്യക്തമല്ല. പൃഥ്വിയും സുപ്രിയയും തങ്ങളുടെ മകളുടെ ചിത്രം ആരാധകർക്കായി അധികം പങ്കുവെയ്ക്കാറില്ല എന്ന പരിഭവം ആരാധകർ പലകുറി പറഞ്ഞിരുന്നു.
എന്നാൽ ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന വിഡിയോയിലും അല്ലിമോളുടെ മുഖം പ്രേക്ഷകർക്ക് കാണാൻ സാധിക്കില്ല. അതേസമയം കുഞ്ഞിവിരലുകൾ ചലിപ്പിച്ച് വളരെ ആസ്വദിച്ച് പാട്ടും പാടി പിയാനോ വായിക്കുന്ന അല്ലിമോളെ ഹൃദയത്തിലേറ്റിരിക്കുകയാണ് ആരാധകർ. ചുറ്റുമുള്ളതൊന്നും തന്നെ ശ്രദ്ധിക്കാതെ അതിൽ മുഴുകിയിരിക്കുന്ന താരപുത്രിയുടെ വിഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിക്കഴിഞ്ഞു. വിഡിയോയ്ക്ക് ചുവടെ ക്യൂട്ടാണെന്നാണ് ആരാധകരുടെ പ്രതികരണം.
പ്ലേസ്കൂളില്‍ പോയിത്തുടങ്ങിയെന്നും അത്യവശ്യത്തിനുള്ള വികൃതിയൊക്കെ അവളുടെ കൈയ്യിലുമുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. അതിനിടയിലാണ് സ്വന്തമായി പാട്ടുമായി അല്ലിയെത്തിയത്. ആസ്വദിച്ച് പാടുന്ന അല്ലിയുടെ വീഡിയോ പകര്‍ത്തിയത് സുപ്രിയയാണ്. അടുത്തിടെയായിരുന്നു അഞ്ചാം പിറന്നാള്‍ ആഘോഷിച്ചത്. മകളുടെ മുഖം വ്യക്തമാവുന്ന ചിത്രവുമായാണ് അന്ന് ഇരുവരും എത്തിയത്.
മലയാള സിനിമയിലെ പ്രധാനപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് സുകുമാരന്റേത്. സുകുമാരനും മല്ലികയും മാത്രമല്ല മക്കളും മരുമകളും കൊച്ചുമക്കളുമെല്ലാം സിനിമയില്‍ സജീവമായവരാണ്. ഭാവിയില്‍ തന്രെ മക്കളായരിക്കും സിനിമ ഭരിക്കാന്‍ പോവുന്നതെന്നും അവരുടെ ഡേറ്റിനായി സിനിമാപ്രവര്‍ത്തകര്‍ ക്യൂ നില്ക്കുന്ന കാലമുണ്ടാവുമെന്നും സുകുമാരന്‍ പ്രവചിച്ചിരുന്നു. പില്ക്കാലത്ത് ആ പ്രവചനം യാഥാര്‍ത്ഥ്യമാവുകയായിരുന്നു.
about prithviraj’s daughter
