Connect with us

കാത്തിരിപ്പിന് വിരാമം ആദിത്യനും അമ്പിളിക്കും പൊന്നോമന പിറന്നു!

Malayalam

കാത്തിരിപ്പിന് വിരാമം ആദിത്യനും അമ്പിളിക്കും പൊന്നോമന പിറന്നു!

കാത്തിരിപ്പിന് വിരാമം ആദിത്യനും അമ്പിളിക്കും പൊന്നോമന പിറന്നു!

ഗര്‍ഭിണിയായ ശേഷം അമ്ബിളി അഭിനയജീവിതത്തില്‍ നിന്നു ഇടവേള എടുത്തിരിക്കുകയായിരുന്നു. ഗര്‍ഭിണിയായ അമ്ബിളി ദേവിയെ ചില ശാരീരിക ബുദ്ധിമുട്ടു മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നും എല്ലാവരും പ്രാര്‍ത്ഥിക്കണം എന്നും ആദിത്യന്‍ ജയന്‍ ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നു.ഇപ്പോളിതാ അമ്പിളിക്ക് കുഞ്ഞു പിറന്ന സന്തോഷ വാർത്തയും പങ്കുവെക്കുകയാണ് ആദിത്യൻ.കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിലൂടെ തങ്ങൾക്ക് ഒരു ആൺകുഞ്ഞ് പിറന്നിരിക്കുന്നതായി ആദിത്യൻ അറിയിച്ചത്.

https://youtu.be/nhFU8sQc5W8

‘ഞങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞു ജനിച്ചു അമ്പിളി സുഖമായി ഇരിക്കുന്നു. എന്റെ വല്യച്ഛന്റെ മാസമാണ് നവംബര്‍. അമ്മേടെ നക്ഷത്രം. ഈശ്വരനോടും പ്രാര്‍ഥിച്ചവരോടും സഹായിച്ചവരോടും നന്ദി’. എന്നുമാണ് ആദിത്യന്‍ സമൂഹ മാധ്യമത്തിലൂടെ പറഞ്ഞിരിക്കുന്നത്. അമ്പിളി ദേവിയ്‌ക്കൊപ്പമുള്ള ചിത്രവും കുഞ്ഞിന്റെ ചിത്രവും താരം പങ്കവുെച്ചിരുന്നു. താരദമ്പതികളുടെ പോസ്റ്റിന് താഴെ ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും എത്തിയിരിക്കുകയാണ്.

അമ്പിളി ദേവിയുടെയും ആദിത്യന്റെയും രണ്ടാം വിവാഹമായിരുന്നു. ഇരുവരും ഒരുമിച്ച് ഒരു സീരിയലില്‍ ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ച് കൊണ്ടിരിക്കവേയാണ് വിവാഹിതരാവുന്നത്. ആദ്യം സീരിയലിലെ രംഗമാണെന്ന് എല്ലാവരും കരുതിയെങ്കിലും പിന്നീടാണ് യാഥര്‍ഥ്യം പുറത്ത് വരുന്നത്. ഇതിനിടെ താരദമ്പതികളെ കളിയാക്കി നിരവധി പേര്‍ എത്തിയിരുന്നെങ്കിലും ജനങ്ങളുടെ പൂര്‍ണ പിന്തുണ ഇരുവര്‍ക്കും ഉണ്ടായിരുന്നു.

about adithyan ambili devi

More in Malayalam

Trending

Recent

To Top