Malayalam
അമ്മയെപ്പോലെ അലംകൃതിയും ഒരു മാധ്യമ പ്രവർത്തകയാകുമോ?
അമ്മയെപ്പോലെ അലംകൃതിയും ഒരു മാധ്യമ പ്രവർത്തകയാകുമോ?
പ്രിയ താരം പൃഥ്വിരാജിന്റെ മകൾ അലംകൃത എപ്പോൾ സോഷ്യൽ മീഡിയയിലെ താരമാണ്.താര കുടുംബം കൂടുതലായും പങ്കുവയ്ക്കുന്നത് അലംകൃതയുടെ വിശേഷങ്ങളാണ്.ഫാദേഴ്‌സ് ഡേയില്‍ പങ്കുവെച്ച കുറിപ്പും കൊവിഡ് കാലത്തെ കരുതലിനെക്കുറിച്ചുമൊക്കെയുള്ള പോസ്റ്റുകളുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത്തവണ സുപ്രിയ എത്തിയിരിക്കുന്നത് അലംകൃത തയ്യാറാക്കിയ പത്രവാർത്തയും ആയിട്ടാണ്. താൻ എഴുതുന്നത് പോലെ പത്രവാർത്തകൾ എഴുതുവാൻ അലംകൃതക്കും സാധിക്കുന്നുണ്ട് എന്ന് സുപ്രിയ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി ഒരു വാർത്തയാണ് അലങ്കൃത സൃഷ്ടിച്ചിരിക്കുന്നത്. കൊറോണാ കാലമായതിനാൽ ഏവർക്കും നിർദ്ദേശം നൽകുന്ന ഒരു വാർത്തയായിരുന്നു അത്.
ആളുകൾ സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ധരിക്കണമെന്നും വാർത്തയിൽ പറയുന്നു. മനുഷ്യരുടെ പടങ്ങൾ അടങ്ങിയ ഒരു കുറിപ്പ് ആയിരുന്നു അത്. ഇത് കണ്ട് ആശങ്കപ്പെടണോ അത്ഭുതപ്പെടണോ അഭിമാനികണോ എന്ന് അറിയില്ല എന്നാണ് പൃഥ്വിരാജ് പറയുന്നത്. പോസ്റ്റിനു താഴെ കമന്റുകളുമായി സുപ്രിയയും പൂർണിമയും എത്തിയിട്ടുണ്ട്.
about prithviraj daughter
