Malayalam
ഇവിടെ വന്നാലും കുറച്ചു ദിവസങ്ങള്‍ ക്വാറന്റെയിനില്‍ ആയിരിക്കും എന്നറിയാം. എന്നാലും അവനിങ്ങ് സ്ഥലത്ത് എത്തിയാല്‍ മതി!
ഇവിടെ വന്നാലും കുറച്ചു ദിവസങ്ങള്‍ ക്വാറന്റെയിനില്‍ ആയിരിക്കും എന്നറിയാം. എന്നാലും അവനിങ്ങ് സ്ഥലത്ത് എത്തിയാല്‍ മതി!
‘ആടുജീവിതം’ ടീമും നാളെ നാട്ടിലെത്തും എന്ന വാർത്ത വന്നത് മുതൽ സന്തോഷത്തിലാണ് അമ്മ മല്ലിക. പൃഥ്വിയെക്കുറിച്ച് വേലവലാതികള് ഏറെയായിരുന്നു അമ്മയ്ക്ക്. ഒടുവില്‍ നീണ്ട കാത്തിരിപ്പിനു ശേഷം മകനെത്തുന്ന മടങ്ങിയെത്തുന്നതിന്റെ സന്തോഷം പങ്കിടുകയാണ് ആ കുടുംബം.
“നാളെ മോനെത്തും. മടങ്ങി വരുന്ന കാര്യം തീരുമാനിച്ചപ്പോഴും ഫ്ളൈറ്റില്‍ കയറിട്ട് പറയാം അമ്മേ, ഇങ്ങനെയൊരു അവസ്ഥയല്ലേ, ഒന്നും പറയാന്‍ പറ്റില്ലെന്നാണ് അവനാദ്യം പറഞ്ഞത്. പോയ കാര്യമെല്ലാം ഭംഗിയായി പൂര്‍ത്തിയാക്കി അവന് എത്തുന്നതിന്റെ സന്തോഷത്തിലാണ്,” മല്ലിക സുകുമാരന്‍ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു.
“അവിടെ കര്‍ഫ്യൂ ഇളവ് ചെയ്തതോടെ അവര്‍ക്ക് സിനിമയുടെ ഷൂട്ടിംഗ് തീര്‍ക്കാന്‍ പറ്റി, അതൊരു ഭാഗ്യമായി. അവിടെ കൂടുതല്‍ കൊറോണ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതു കൊണ്ടായിരിക്കും ചിലപ്പോള്‍ അങ്ങനെയൊരു ഇളവ് സര്‍ക്കാര്‍ നല്‍കിയത്. അതെന്തായാലും നന്നായി. ഷൂട്ടിംഗ് ഇടയ്ക്ക് വെച്ച് നിര്‍ത്തി വരേണ്ടി വരുമോ എന്ന ടെന്‍ഷനായിരുന്നു രാജുവിന്. അല്ലാതെ വരാനുള്ള ധൃതിയൊന്നുമില്ലായിരുന്നു. വര്‍ക്ക് തീര്‍ക്കാന്‍ പറ്റണേ, അമ്മ അതിനായി പ്രാര്‍ത്ഥിക്കണേ എന്നൊക്കെ വിളിക്കുമ്ബോള്‍ പറയും.”
“ഇരുപത് കിലോയോളം കുറച്ചു, താടിയാണെങ്കില്‍ വളര്‍ന്ന് നെഞ്ചത്തെത്തി. എല്ലാം കൂടെ കാണുമ്ബോള്‍ നമുക്കൊരു പ്രയാസമാണ്. അധികം ഭക്ഷണമൊന്നും കഴിക്കുന്നില്ലല്ലോ, ജ്യൂസ് മാത്രം കുടിച്ച് ജീവിക്കുന്നത് കാണുമ്ബോള്‍ വിഷമം തോന്നും. ഞാന്‍ ഇടയ്ക്ക് ഭക്ഷണം കഴിക്കൂ എന്നു പറയുമ്ബോള്‍ പൃഥ്വി തമാശയ്ക്ക് പറയും, ‘ഡെഡിക്കേറ്റഡ് ആയിരിക്കണം, ജോലിയോട് കമ്മിറ്റ്മെന്റെ വേണമെന്നൊക്കെ അമ്മ തന്നെ പറയും. അതേ സമയം തന്നെ, ഭക്ഷണം കഴിക്കൂ, കഴിക്കൂ എന്നു ഉപദേശിക്കുകയും ചെയ്യും. രണ്ടും കൂടെ എങ്ങനെയാ പറ്റുന്നത് അമ്മേ?’ എന്ന്. ഞാനൊരു അമ്മയല്ലേ, ഒക്കെ ഓരോ ആധിയ്ക്ക് പറയുന്നതാണ്.”
“ഇവിടെ വന്നാലും കുറച്ചു ദിവസങ്ങള്‍ ക്വാറന്റെയിനില്‍ ആയിരിക്കും എന്നറിയാം. എന്നാലും അവനിങ്ങ് സ്ഥലത്ത് എത്തിയാല്‍ മതി. മക്കള്‍ അടുത്തുണ്ടാവുമ്ബോള് ഒരു സമാധാനമല്ലേ?” മല്ലിക സുകുമാരന്‍ ചോദിക്കുന്നു.
വലിയ കാന്‍വാസിലുള്ള ‘ആടുജീവിത’മെന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി നായകന് പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ ജോര്‍ദാനില്‍ എത്തിയപ്പോഴാണ് ലോകം മുഴുവന്‍ അടച്ചിടാനുള്ള തീരുമാനം ഉണ്ടായത്. തുടര്‍ന്നു സിനിമയുടെ ചിത്രീകരണം നിന്ന് പോവുകയും ചെയ്തിരുന്നു. ഇവരെ എങ്ങനെയെങ്കിലും നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ല. കുറച്ചു ദിവസം ഷൂട്ടിങ് മുടങ്ങിയെങ്കിലും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു അണിയറപ്രവര്‍ത്തകര്‍. ‘ആടുജീവിതത്തിന്റെ ജോര്‍ദാന്‍ ഷെഡ്യൂള്‍ പാക്കപ്പ് ആയതായി നായകന് പൃഥ്വിരാജ് തന്നെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു.
about prithviraj
