Malayalam
പൃഥ്വിരാജിന് വേണ്ടി മകള്‍ ഒരുക്കി വെച്ച കിടിലൻ സമ്മാനം;അച്ഛന്റെ മകള്‍ തന്നെയാണിതെന്ന് ആരാധകർ!
പൃഥ്വിരാജിന് വേണ്ടി മകള്‍ ഒരുക്കി വെച്ച കിടിലൻ സമ്മാനം;അച്ഛന്റെ മകള്‍ തന്നെയാണിതെന്ന് ആരാധകർ!
പൃഥ്വിരാജിന് മകള്‍ ആലി എന്ന് വിളിക്കുന്ന അലംകൃത ഒരുക്കിയ സമ്മാനത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് താരം. ഫാദേഴ്സ് ഡേ യില്‍ അച്ഛന് വേണ്ടി താരപുത്രി ഒരുക്കിയ സര്‍പ്രൈസ് ഗിഫ്റ്റിനെ കുറിച്ചാണ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ പൃഥ്വിരാജ് പറഞ്ഞിരിക്കുന്നത്. അച്ഛന്റെ മകള്‍ തന്നെയാണിത്. അതിനാല്‍ അത്ഭുതപ്പെടാനില്ലെന്നാണ് ഇത് കണ്ട് ആരാധകര്‍ പറയുന്നതും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സങ്കടങ്ങളിൽ കഴിഞ്ഞിരുന്ന എന്നോട് ഫാദേഴ്സ് ഡേ യില്‍ ഒരു സമ്മാനം തരാനുണ്ടെന്ന് പറഞ്ഞ് അവള് കാത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ അത് കിട്ടി. അവളുടെ ഇംഗ്ലീഷ് എന്നെക്കാളും വളരെ മികച്ചതാണ്. അതും അഞ്ചാം വയസില്‍ എന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്. ഒപ്പം അലംകൃത സമ്മാനമായി കൊടുത്ത ഒരു എഴുത്തിന്റെ ചിത്രവും പങ്കുവെച്ചിരുന്നു.
‘ഹാപ്പി ഫാദേഴ്സ് ഡേ. പ്രിയപ്പെട്ട ഡാഡ. ഇന്ന് ഡാഡയ്ക്ക് നല്ലൊരു ദിവസമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ ദിവസമാണ് ഡാഡയ്ക്ക് ഏറ്റവും പ്രിയപ്പെട്ടതെന്ന് എനിക്ക് അറിയാം. നല്ല ദിവസമായിരിക്കട്ടേ. ദി എന്‍ഡ്’ എന്നുമായിരുന്നു അലംകൃത ഫാദേഴ്സ് ഡേ യില്‍ പൃഥ്വിരാജിനായി സ്വന്തം കൈയക്ഷരത്തില്‍ എഴുതി കൊടുത്തത്.
ABOUT PRITHVIRAJ
