Social Media
പതിവുപോലെ ആരാധകരെ കയ്യിലെടുത്ത് പൃഥ്വിരാജ്!
പതിവുപോലെ ആരാധകരെ കയ്യിലെടുത്ത് പൃഥ്വിരാജ്!
By
സിനിമയിൽ പലരും മാതൃകയാക്കേണ്ട താരമാണ് പൃഥ്വിരാജ്. പൊതുവെ ആരാധകർക്കിടയിലും മലയാള സിനിമ ലോകത്തുള്ളവരും പറയാറുമുണ്ട് ചിലരെങ്കിലും അങ്ങനെ പിന്തുടരുന്നു മുണ്ട് .മലയാള സിനിമയിൽ വളരെ വ്യത്യാസമുള്ള നടനാണ് പൃഥ്വിരാജ് .ട്രോളുകാരുടെ സ്വന്തം ഹീറോ എന്നും പറയാം .
മലയാള സിനിമയില്‍ മാത്രമല്ല പരസ്യത്തിലും പ്രത്യക്ഷപ്പെടാറുണ്ട് പൃഥ്വിരാജ്. അഭിനേതാവിനും അപ്പുറത്ത് സംവിധാനവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച് മുന്നേറുകയാണ് താരപുത്രന്. സിനിമാതിരക്കുകള്‍ക്കിടയില്‍ പൊതുപരിപാടികളിലും താരം എത്താറുണ്ട്. കല്യാണ്‍ സില്‍ക്സിന്റെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയായ താരത്തിന്റെ പരസ്യങ്ങളെല്ലാം ശ്രദ്ധേയമായി മാറാറുണ്ട്. ഇപ്പോ പോയാല്‍ ഇരട്ടി വാങ്ങാം, ഓണക്കോടിക്കൊപ്പം ഒന്നരക്കോടി തുടങ്ങിയ ഡയലോഗുകളും വൈറലായി മാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു.
പൃഥ്വിരാജ് ട്രോളര്‍മാരുടെ സ്വന്തം താരങ്ങളിലൊരാള്‍ കൂടിയാണ് . സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ക്ക് കീഴിലെല്ലാം പരസ്യവുമായി ബന്ധപ്പെട്ട ട്രോളുകളും ഉണ്ടാവാറുണ്ട്. രസകരമായ ട്രോള്‍ പങ്കുവെച്ച് സുപ്രിയ മേനോനും എത്തിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു കല്യാണ്‍ സില്‍ക്സ് നറുക്കെടുപ്പ് പരിപാടി നടത്തിയത്. പൃഥ്വിരാജായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. വിജയികളെ നറുക്കെടുത്തത് കൂടാതെ ആ സന്തോഷ വാര്‍ത്ത വിളിച്ചറിയിച്ചതും പൃഥ്വിയായിരുന്നു. താരജാഡകളൊന്നുമില്ലാതെ സാധാരണക്കാരാനായാണ് പൃഥ്വി എത്തിയത്. പരിപാടിക്കിടയിലെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.
വയനാട്ടില്‍ അപ്രതീക്ഷിതമായെത്തിയ പ്രളയത്തെത്തുടര്‍ന്ന് വന്നാശനഷ്ടമായിരുന്നു സംഭവിച്ചത്. ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവുമൊക്കെയായി നിരവധി പേര്‍ക്കാണ് തങ്ങളുടെ സര്‍വ്വവും നഷ്ടമായത്. ഈ സമയത്തായിരുന്നു കല്പറ്റ ഷോറൂമിന്റെ ഉദ്ഘാടനവു നിശ്ചയിച്ചിരുന്നത്. ആഘോഷങ്ങളൊന്നുമില്ലാതെ ഷോറൂം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണെന്നും എല്ലാം പഴയ പോലെയായാല്‍ താന്‍ പിന്നീടൊരിക്കല്‍ അവിടേക്ക് എത്തുമെന്നുമായിരുന്നു പൃഥ്വിരാജ് അന്ന് പറഞ്ഞത്. ഉദ്ഘാടനത്തിനായി മാറ്റിവെച്ച തുക വയനാടിന്റെ പുനര്‍നിര്‍മാണത്തിനായി നല്‍കുകയായിരുന്നു.
ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഇവിടെ ജോലി ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ എക്സ്പീരിയന്‍സ് ഇവിടവുമായി തനിക്കുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും പൃഥ്വി പറഞ്ഞിരുന്നു. എല്ലാവര്ക്കും ഓണാശംസയും നേര്‍ന്നിരുന്നു. താന്‍ ഓണക്കോടി വാങ്ങിച്ചുവെന്നും ഈ ഒന്നരക്കോടിയില്‍ തനിക്ക് ഇതുവരെ ഒന്നും കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഡിസ്കൗണ്ട് തരാറുണ്ട് എന്നൊക്കെ പറയാറുണ്ടെങ്കിലും അതില്‍ സംശയമുണ്ട്.
ഓണം മാത്രമല്ല ഒട്ടുമിക്ക ആഘോഷങ്ങള്‍ക്കും അമ്മയും സുപ്രിയയും ഇവിടെ വരാറുണ്ട്. തമാശരൂപേണയായാണ് താരം സംസാരിച്ചത്. താരത്തിന്റെ സംസാരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വിജയികളെ തിരഞ്ഞെടുത്തത് കൂടാതെ ആ സന്തോഷം അവരെ വിളിച്ചറിയിക്കാനും പൃഥ്വി എത്തിയിരുന്നു. താന്‍ നറുക്കെടുക്കുമ്പോള്‍ സുപ്രിയ മേനോന് അല്ല, ചുമ്മാ പറഞ്ഞതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ഡയലോഗ്.
വിജയികളെ ഫോണില്‍ വിളിക്കുന്നതിനിടയിലാണ് ഇവര്‍ക്കൊരു നല്ല ഫോണ്‍ വാങ്ങിച്ചുകൊടുത്തൂടേയെന്ന് താരം ചോദിച്ചത്. പൃഥ്വിയുടെ ഡയലോഗില്‍ എല്ലാവരും ഒരുപോലെ ചിരിക്കുകയായിരുന്നു. ഞാന്‍ പൃഥ്വിരാജാണ്, സിനിമയില്‍ അഭിനയിക്കുന്ന ആളാണ്, പൃഥ്വിരാജാണ് വിളിക്കുന്നതെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോയെന്നായിരുന്നു താരത്തിന്റെ ചോദ്യം. താനും വര്‍ഷത്തില്‍ ഇവിടെ നിന്നും തുണി എടുക്കാറുണ്ടെന്നും തനിക്ക് കിട്ടാത്ത ഭാഗ്യം ചേട്ടന് കിട്ടിയെന്നുമായിരുന്നു താരത്തിന്റെ ഡയലോഗ്.
ചാനലുകളിലൂടെ ഓണക്കോടിക്കൊപ്പം ഒന്നരക്കോടി എന്ന് താന്‍ പറയുന്നത് വെറുതെയല്ലെന്ന് മനസ്സിലായില്ലേയെന്ന് താരം ചോദിച്ചിരുന്നു. താന്‍ പുതിയതായി അഭിനയിച്ച സിനിമയായ ബ്രദേഴ്സ് ഡേ 6ാം തീയതി ഇറങ്ങുന്നുണ്ടെന്നും അത് കുടുംബസമേതം കാണണേയെന്നുമായിരുന്നു മറ്റൊരാളോട് താരം പറഞ്ഞത്. അതിന് ശേഷമായാണ് നറുക്കെടുപ്പിലൂടെ സമ്മാനം ലഭിച്ചതിനെക്കുറിച്ച് അറിയിച്ചത്.
പൃഥ്വിരാജ് പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം താരമായി മാറാറുണ്ട് . വളരെ ലളിതമായാണ് അദ്ദേഹം സംസാരിക്കാറുള്ളത്. അതാത് സദസ്സിന്റെ മനസ്സറിഞ്ഞ് സംസാരിക്കുന്ന താരത്തിന് മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്. ഇത്തവണത്തെ ചടങ്ങിനിടയിലും അതാണ് സംഭവിച്ചത്. സാധാരണക്കാരിലൊരാളെപ്പോലെ തന്നെ പരിചയപ്പെടുത്തുമ്പോള്‍ ആരാധകര്‍ കൈയ്യടിക്കുകയായിരുന്നു. പരിപാടിയുടെ വീഡിയോ ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
about prithviraj
