Malayalam
കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി പ്രിയ താരം.. നിറവയറില്‍ അതീവ സന്തോഷത്തോടെ നിയ രഞ്ജിത്ത്!
കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി പ്രിയ താരം.. നിറവയറില്‍ അതീവ സന്തോഷത്തോടെ നിയ രഞ്ജിത്ത്!
കല്യാണി, അമ്മ , കറുത്ത മുത്ത് തുടങ്ങി നിരവധി സീരിയലുകളില്‍ വേഷമിട്ട് പ്രേക്ഷകര്‍ക്ക് പരിചിതയായി മാറിയ താരമാണ് നിയ രഞ്ജിത്ത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ നിയ പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വിവാഹത്തോടെ ലണ്ടനിലേക്ക് ചേക്കേറുകയായിരുന്നു താരം. കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് താനെന്ന് വ്യക്തമാക്കിയും നിയ എത്തിയിരുന്നു.
അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയെടുത്ത് കുഞ്ഞതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകളിലാണ് സീരിയൽ നടി നിയ. ഭര്‍ത്താവിനും മകനുമൊപ്പം ലണ്ടനിലാണ് താനെന്നും താരം പറഞ്ഞിരുന്നു. ബേബി ബംപ് ചിത്രം പങ്കുവെച്ചെത്തിയ മിയയുടെ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.
കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിനെക്കുറിച്ച് പറഞ്ഞ് നേരത്തെ നിയ എത്തിയിരുന്നു. ബേബി ബംപ് ചിത്രങ്ങളുമായാണ് താരം കഴിഞ്ഞ ദിവസം എത്തിയത്. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ അഭിനേത്രി ഗര്‍ഭിണിയായതിന് ശേഷം ഇടവേളയെടുക്കുകയായിരുന്നു. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും സജീവമാണ് താരം. നിറവയറില്‍ അതീവ സന്തോഷത്തോടെയായിരുന്നു നിയ ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. മനോഹരമായ ഫോട്ടോയാണല്ലോ ഇതെന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്.
ഐടി മേഖലയില്‍ ജോലി ചെയ്യുന്ന രഞ്ജിത്താണ് നിയയെ ജീവിതസഖിയാക്കിയത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. യാഹു മെസഞ്ചറിലൂടെ സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. 6 വര്‍ഷത്തെ പ്രണയത്തിനൊടുവിലായാണ് ഇവര്‍ വിവാഹിതരായത്. വ്യത്യസ്തമായ മതവിഭാഗങ്ങളിലുള്ളവരായതിനാല് തുടക്കത്തില്‍ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ആ സമയത്തായിരുന്നു രഞ്ജിത്തിന് സിംഗപ്പൂരില്‍ ജോലി ലഭിച്ചത്. എതിര്‍പ്പുകളൊക്കെ മാറി ഇവരുവീട്ടുകാരും ഇവരുടെ വിവാഹം നടത്തുകയായിരുന്നു പിന്നീട്.
ജോലി സംബന്ധമായി ലണ്ടനിലേക്ക് രഞ്ജിത്തിന് പോവേണ്ടി വന്നതോടെ നിയയും മോനും കൂടെപ്പോവുകയായിരുന്നു. 5 വര്‍ഷം കഴിഞ്ഞാലേ അദ്ദേഹം അവിടെ നിന്ന് മടങ്ങുകയുള്ളൂ. മോനെ അവിടെയുള്ള സ്കൂളില്‍ ചേര്‍ക്കുമെന്നും മുന്‍പ് താരം പറഞ്ഞിരുന്നു. വിവാഹ ശേഷം അഭിനയ രംഗത്തുനിന്നും മാറി നിന്നിരുന്നു. രണ്ടര വര്‍ഷത്തിന് ശേഷമായാണ് തിരിച്ചെത്തിയത്. ഇനിയുള്ള മടങ്ങി വരവിലും മികച്ച അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അന്ന് നിയ പറഞ്ഞിരുന്നു.
കല്യാണിയെന്ന സീരിയലില്‍ ടൈറ്റില്‍ റോളില്‍ അഭിനയിച്ചതോടെയാണ് നിയയുടെ കരിയര്‍ മാറി മറിഞ്ഞത്. ആ പേരിലാണ് ആളുകള്‍ ഇപ്പോഴും തന്നെ ഓര്‍ക്കുന്നത്. കോണ്‍സാനിയ എന്ന യഥാര്‍ത്ഥ പേര് ചുരുക്കി നിയ എന്നാക്കുകയായിരുന്നു താനെന്നും താരം പറഞ്ഞിരുന്നു. 3 വര്‍ഷത്തിനിടെ 25 സീരിയലുകളില്‍ അഭിനയിച്ചിരുന്നു. ഓടിനടന്ന് അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലായിരുന്നു വിവാഹം നടന്നത്. ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവായിരുന്നു താരം നടത്തിയത്.
about niya
