Malayalam Breaking News
മോളിവുഡിലെ നടന്മാരെല്ലാം മെലിയുകയാണല്ലോ;കിടിലൻ മേക്കോവറിൽ താരങ്ങൾ!
മോളിവുഡിലെ നടന്മാരെല്ലാം മെലിയുകയാണല്ലോ;കിടിലൻ മേക്കോവറിൽ താരങ്ങൾ!
മോളിവുഡിൽ എപ്പോഴും തങ്ങളുടെ സിനിമയ്ക്കായി മേക്കോവര്‍ നടത്തി ഞെട്ടിക്കുന്ന കാര്യത്തില്‍ മലയാളത്തിലെ താരങ്ങളെല്ലാവരും തന്നെ ശ്രദ്ധേയരാണ്.അത് മാത്രവുമല്ല ഒടിയന് വേണ്ടി കംപ്ലീറ്റ് ആക്ടർ മോഹന്‍ലാല്‍ എടുത്ത പ്രയത്നം വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ യുവ താരങ്ങളെല്ലാവരും മെലിയാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ്. പുതിയ സിനിമയുടെ തയ്യാറെടുപ്പുകള്‍ക്കിടെ പുറത്ത് വന്ന ചിത്രങ്ങളിലൂടെയാണ് ഇക്കാര്യം എല്ലാവരും അറിഞ്ഞത്.
ഇപ്പോഴിതാ മറ്റു താരങ്ങളും മുന്നോട്ടെത്തുകയാണ് മറ്റാരുമല്ല, മേക്കോവര്‍ നടത്തി യുവതാരം ഫഹദ് ഫാസില്‍ അത്ഭുതപ്പെടുത്തിയിട്ട് ദിവസങ്ങളായതേയുള്ളു.താരം 20 കിലോയോളം ശരീരഭാരം കുറച്ചാണ് പുതിയ ലുക്കില്‍ ഫഹദ് എത്തിയിട്ടുണ്ടായിരുന്നത്.മാത്രവുമല്ല മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന മാലിക് എന്ന സിനിമയ്ക്ക് വേണ്ടിയായിരുന്നു ഈ മാറ്റം വരുത്തിയത്.ചിത്രത്തിൽ പല കാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ഫഹദ് അഭിനയിക്കുന്നത്. ഇതിനോടകം സമൂഹ മാധ്യമത്തിലൂടെ പുറത്ത് വന്ന ചിത്രത്തില്‍ മെലിഞ്ഞുണങ്ങിയ ശരീരവുമായി ഫഹദിനെയാണ് കാണാന്‍ പറ്റുക. ഫഹദിന്റെ കരിയറിലെ വിസ്മയ ചിത്രമായിരിക്കും ഇതെന്ന കാര്യത്തില്‍ സംശയമില്ല.
എന്നാൽ ഫഹദ് മാത്രമല്ല പിന്നാലെ മലയാളത്തിന്റെ പ്രിയ നടൻ പൃഥ്വിരാജും ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനായി മാത്രം സിനിമയില്‍ നിന്നും മൂന്ന് മാസത്തെ ഇടവേള എടുത്തിരിക്കുകയാണ് പൃഥ്വിരാജ്.കൂടാതെ ബ്ലെസി സംവിധാനം ചെയ്യുന്ന ആട് ജീവിതം എന്ന സിനിമയ്ക്ക് വേണ്ടിയാണ് പൃഥ്വിയുടെ മുന്നൊരുക്കങ്ങള്‍.മറ്റൊന്ന് തീരെ മെലിഞ്ഞൊരു ലുക്കാണ് സിനിമയ്ക്ക് വേണ്ടി വരിക. മാര്‍ച്ചില്‍ ഷൂട്ടിങ് ആരംഭിച്ച് സെപ്റ്റംബര്‍ വരെ ഈ സിനിമയുടെ ചിത്രീകരണം ഉണ്ടാവുമെന്നാണ് അറിയുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണിതെന്നാണ് പൃഥ്വി തന്നെ പറഞ്ഞിരുന്നു.
എന്നും മലയാളികളെ അതിശയിപ്പിക്ക നടനാണ് ജയറാം ഇപ്പോഴിതാ ശരീരഭാരം കുറച്ച് ആരെയും അതിശയിപ്പിക്കുന്ന മേക്കോവര്‍ നടത്തിയിരിക്കുന്ന മറ്റൊരു താരം നടന് ജയറാമാണ്.മറ്റത്തരവുമല്ല ഈ തവണ കുലേചനയായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.അതിനൊപ്പം തന്നെ സിനിമയ്ക്ക് വേണ്ടി ഇരുപത് കിലോയോളം ശരീരഭാരം കുറച്ച് തല മൊട്ടയടിച്ച ജയറാമിന്റെ ലുക്ക് പുറത്ത് വന്നിരുന്നു. നമോ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംസ്കൃതത്തിലാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ അഞ്ജലി നായരാണ് ജയറാമിന്റെ നായികയായിട്ടെത്തുന്നത്. വിജീഷ് മണി സംവിധാനം ചെയ്യുന്നു.
about mollywood stars
