Malayalam Breaking News
വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി;അദ്ദേഹത്തിന് സാമ്പത്തിക സഹായം ആവശ്യമില്ല; കീരിക്കാടനെ ആശുപത്രിയിൽ സന്ദർശിച്ച് ദിനേശ് പണിക്കർ!
വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി;അദ്ദേഹത്തിന് സാമ്പത്തിക സഹായം ആവശ്യമില്ല; കീരിക്കാടനെ ആശുപത്രിയിൽ സന്ദർശിച്ച് ദിനേശ് പണിക്കർ!
മോഹൻലാൽ ചിത്രങ്ങളിൽ ഏവർക്കും ഏറെ പ്രിയപ്പെട്ട ചിത്രമാണ് കിരീടം.തൂലികയാൽ മലയാള സിനിമയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച,പ്രേക്ഷകരെ വിസ്മയിപ്പിച്ച് അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞു പോയ ലോഹിതദാസ് കഥയും തിരക്കഥയും എഴുതി സിബി മലയില്‍ സംവിധാനം ചെയ്ത കിരീടത്തിലെ സേതുമാധവന് മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ്.ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും വളരെ ഏറെ മൂല്യമുള്ളവരാണ്.
ഓരോ സിനിമയിലും നടനെ നയിക്കുന്നത് വില്ലൻ കഥാപാത്രങ്ങളായിരിക്കും. മുപ്പതു വര്‍ഷങ്ങള്‍ക്ക് ശേഷവും ചിത്രത്തിന്റെ വില്ലന്‍ കഥാപാത്രത്തിന്റെ പേരില്‍ മലയാളി മനസ്സുകളില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് മോഹന്‍രാജ്. സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം ഇറങ്ങിയിട്ട് 30 വര്‍ഷം പിന്നിടുമ്പോഴും ഈ താരത്തിനെ ആരും മറക്കാനിടയില്ല.
മോഹന്‍രാജിനെ കുറിച്ചുള്ള വാർത്തകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം ചെന്നൈയിലായിരുന്നു താരം കുടുംബസമേതം താമസമാക്കിയത്.നടൻ കീരിക്കാടൻ ജോസ് ഗുരുതര രോഗത്തെ തുടർന്ന് ചികിത്സയിലാണെന്നും വലിയ സാമ്പത്തിക പ്രയാസങ്ങളിലാണെന്നുമൊക്കെ അടുത്തിടെ സോഷ്യൽ മീഡിയയിൽ വാർത്ത പരന്നത് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. എന്നാൽ അതൊക്കെയും വ്യാജമാണെന്നും അദ്ദേഹം വെരിക്കോസുമായി ബന്ധപ്പട്ട ചികിത്സയിലാണെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒട്ടുമില്ലെന്നും കുടുംബം ഒപ്പമുണ്ടെന്നും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബന്ധുക്കൾ പറഞ്ഞിരുന്നു.
ഇപ്പോഴിതാ നടനും നിർമാതാവുമായ ദിനേശ് പണിക്കർ അദ്ദേഹമുള്ള ആശുപത്രിയിൽ സന്ദർശിച്ചിരിക്കുകയാണ്.കൂടാതെ ബന്ധുക്കൾ പറഞ്ഞതിനെ ശരിവയ്ക്കുന്ന തരത്തിലുള്ള കുറിപ്പും അദ്ദേഹം പങ്കുവെക്കുന്നു. കീരിക്കാടൻ ജോസ് എന്ന മോഹൻ രാജിനൊപ്പമുള്ള ചിത്രം സഹിതമാണ് ദിനേശ് പണിക്കരുടെ പോസ്റ്റ്.താരത്തിന് ആരിൽ നിന്നും സാമ്പത്തിക സഹായം ആവശ്യമില്ലെന്നും അദ്ദേഹം ഉടൻ രോഗം ഭേദമായി സിനിമയിൽ സജീവമാകട്ടെ എന്നു പ്രാർത്ഥിക്കുന്നതായും ദിനേശ് പണിക്കർ കുറിച്ചു.
about mohanraj
