Malayalam
മോഹൻലാൽ മുതൽ ടോവിനോ വരെ അര്‍ദ്ധ നഗ്നരായി പ്രത്യക്ഷപ്പെട്ട് കൈയ്യടി നേടിയ കഥാപാത്രങ്ങൾ!
മോഹൻലാൽ മുതൽ ടോവിനോ വരെ അര്‍ദ്ധ നഗ്നരായി പ്രത്യക്ഷപ്പെട്ട് കൈയ്യടി നേടിയ കഥാപാത്രങ്ങൾ!
മലയാള സിനിമ,ഓയിൽ പകരം വെക്കാനാവാത്ത ചില അതുല്യ പ്രതിഭകൾ നമ്മുക്കുണ്ട്,മാത്രവുമല്ല അഭിനയത്തിന് പരിധികൾ വെയ്ക്കാത്ത നിരവധി താരങ്ങൾ മലയാള സിനിമയിലുണ്ട്. കൂടാതെ ഏതു വേഷങ്ങൾക്കും കഥാപാത്രത്തിനായും തങ്ങളെ മോൾഡ് ചെയ്തെടുക്കാൻ മലയാള സിനിമാതാരങ്ങൾ കാട്ടുന്ന ആത്മാര്‍ത്ഥത വളരെ വലുതാണ്. എങ്കിൽ പോലും കഥാപാത്രത്തിനായി വേഷത്തിലൂടെ പോലും പൂര്‍ണത കൊണ്ടുവരാനുള്ള താരങ്ങളുടെ ശ്രമം മലയാള സിനിമാ പ്രേക്ഷകര്‍ മുൻപ് കണ്ടിട്ടുണ്ട്. അത്തരത്തിൽ പ്രേക്ഷകരെ ഞെട്ടിച്ച താരങ്ങളിലൂടെയും കഥാപാത്രങ്ങളിലൂടെയും ഒരു സഞ്ചാരം.
മലയാള സിനിമയിലെ നേടും തൂൺ എന്നാണ് മോഹൻലാലിനെ ഇപ്പോഴും വിശേഷിപ്പിക്കുന്നത്.മാത്രവുമല്ല ഇന്ത്യൻ സിനിമയിൽ തന്നെ മോഹൻലാലിനെ പോലെ സ്വാഭാവികമായി അഭിനയിക്കുന്ന മറ്റൊരു ആര്ടിസ്റ് ഇല്ല എന്ന് പറഞ്ഞിട്ടുള്ളത് സൂപ്പർ സ്റ്റാർ രജനികാന്ത്, ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചൻ എന്നിവരാണ്.മലയാളത്തിൽ എന്നും താരത്തിന്റെ അഭിനയത്തെ കുറിച്ചറിയണമെങ്കിൽ ഈ ചിത്രം അതിനൊരു ഉദാഹരണമാണ് കാരൻ, ‘തന്മാത്ര’ എന്ന സിനിമയിലൂടെ മോഹൻലാൽ മലയാളി പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.ഈ ചിത്രത്തിൽ താരം അഭിനയിച്ചത് അഴ്സിമേഴ്സ് എന്ന അപൂര്‍വ്വ മറവിരോഗമുണ്ടാകുന്ന വ്യക്തിയായാണ്. ചിത്രത്തിൽ ഒന്നിലധികം രംഗങ്ങളിലാണ് താരം അര്‍ദ്ധ നഗ്നനായി പ്രത്യക്ഷപ്പെടുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ മറവി രോഗത്തെ തുടര്‍ന്നുണ്ടാകുന്ന മൂര്ധന്യാവസ്ഥയിലെ അവസ്ഥകളിലൂടെ സഞ്ചരിക്കുമ്പോഴാണ് താരം അര്‍ദ്ധനഗ്നനായി പ്രത്യക്ഷപ്പെടുന്നത്. നടൻ്റെ അര്‍പ്പണ മനോഭാവത്തിൻ്റെ മൂര്ത്തിമത് ഭാവമായിരുന്നു തന്മാത്രയിലെ രമേശൻ.
മലയാളികളുടെ എന്നത്തേയും ജനപ്രിയ നായകന്മാരിൽ ഒരാളാണ് ജയസൂര്യ എന്നും അത്ഭുതപ്പെടുത്തുന്ന അഭിനയമാണ് താരം കാഴ്ചവെച്ചത് അതിനു ഉദാഹരമാണ്, അപ്പോത്തിക്കിരി എന്ന ചിത്രം ജയസൂര്യയുടെ അഭിനയജീവിതത്തിലെ പ്രധാനപ്പെട്ട ഒരേടാണ്. സുരേഷ്ഗോപി, ജയസൂര്യ, അസിഫ് അലി എന്നിവരെ മുഖ്യ കഥപാത്രങ്ങളാക്കി മാധവ് രാംദാസ് സംവിധാനം ചെയ്യ്ത ചിത്രമാണിത്. അപ്പോത്തിക്കിരിയിലെ സുബി ജോസഫ് എന്ന കഥാപാത്രത്തിനായി പത്ത് കിലോയോളം കുറച്ച് വലിയ രീതിയിൽ ശാരീരിക മാറ്റങ്ങൾ വരുത്തിയിരുന്നു. ചിത്രത്തിൽ ആതുര സേവനം എങ്ങിനെ ആതുര കൊള്ളയായി മാറുന്നുവെന്നാണ് ചര്‍ച്ച ചെയ്തത്.
ഈ ചിത്രത്തിൽ രോഗിയായാണ് ജയസൂര്യ പ്രത്യക്ഷപ്പെട്ടിരുന്നത് മാത്രമല്ല രോഗത്തിൻ്റെ മൂര്ധന്യാവസ്ഥയിലെത്തി നിൽക്കുന്ന കഥാപാത്രത്തിൻ്റെ മാനസികാവസ്ഥ വെളിപ്പെടുത്തുന്ന വേളയിലാണ് ജയസൂര്യയും ശരീരം മറന്ന് കഥാപാത്രമായി മാറിയത്. ജയസൂര്യ എന്ന നടൻറെ അർപ്പണ മനോഭാവത്തിന്റെ മറ്റൊരു പേരായി അപ്പോത്തിക്കിരിയിലെ സുബിൻ ജോസഫ്.പിന്നീട് ഞാൻ മേരിക്കുട്ടി എന്ന ചിത്രത്തിലെ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചപ്പോഴും കഥാപാത്രത്തിൻ്റെ പൂർണതയ്ക്കായി അർദ്ധനഗ്നനായി സ്ക്രീനിൽ പ്രത്യക്ഷപ്പെടാൻ ഈ പ്രഗത്ഭ നടൻ മടി കാണിച്ചിരുന്നില്ല.
മലയാള സിനിമ പ്രേമികളുടെ ഇഷ്ട്ട താരമാണ് ടോവിനോ തോമസ്.താരത്തിന്റെ ചിത്രങ്ങൾക്കെല്ലാ തന്നെ വളരെ ഏറെ ആരാധകരാണുള്ളത്. നിമിഷനേരം കൊണ്ടാണ് താരം മലയാള സിനിമയുടെ യുവ താരനിരയിൽ മുന്നിലെത്തിയത്.താരത്തിന്റെ അഭിനയ മികവിനെ കുറിച്ചറിയണമെങ്കിൽ ആഷിഖ് അബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രത്തിൽ ടൊവിനോ തോമസ് അവതരിപ്പിച്ച മാത്തൻ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രീതി ആര്‍ജ്ജിച്ചതാണ്.മാത്രവുമല്ല അനാഥനായ മാത്തൻ അപകടകരമായ അവസ്ഥയിൽ നിന്ന് പുറത്തു കടക്കുന്ന വളരെ സുപ്രധാനമായ രംഗത്തിൽ ടൊവിനോ അര്‍ദ്ധ നഗ്നനായാണ് അഭിനയിച്ചിരിക്കുന്നത്.അതുമാത്രമല്ല അമ്പരപ്പിക്കുന്ന അഭിനയ ത്വരയുള്ള നടൻ്റെ അര്‍പ്പണ മനോഭാവമാണ് താരത്തിൻ്റെ ഈ രംഗത്തിലൂടെ വെളിവാക്കിയത്. കൂടാതെ താരത്തിന്റെ വ്യത്യസ്തമായ സ്വഭാവ രീതിതന്നെയാണ് അതിന് കാരണവും.അഭിനയിച്ച ചിത്രങ്ങളിലെ കഥാപാത്രങ്ങളെല്ലാം തന്നെ വലിയ ജനശ്രദ്ധ നേടി.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ എല്ലാ ഫോട്ടോകളും വീഡിയോകളും ആരാധകർ ഏറ്റെടുക്കാറുണ്ട്.
about mohanlal,jayasurya,tovino thomas
