Malayalam
ഈ വര്‍ഷം മോഹന്‍ലാല്‍ ചിത്രങ്ങളുടെ റിലീസ് ഉണ്ടാകില്ല!
ഈ വര്‍ഷം മോഹന്‍ലാല്‍ ചിത്രങ്ങളുടെ റിലീസ് ഉണ്ടാകില്ല!
മലയാള സിനിമകൾ ഓണ്‍ലൈന്‍ റിലീസിന് തയ്യാറെടുക്കുകയാണെന്ന വാർത്തകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതിന്റെ തുടക്കമെന്ന നിലയില്‍ ജയസൂര്യ ചിത്രം സൂഫിയും സുജാതയും ഉടന്‍ ആമസോണില്‍ റിലീസ് ചെയ്യുമെന്നും അറിയുന്നു. വമ്ബന്‍ ബജറ്റില്‍ ഒരുങ്ങിയ നിരവധി ചിത്രങ്ങളാണ് ലോക്ക് ഡൗണ്‍ കാരണം റിലീസ് മാറ്റിവച്ചത്.എന്നാൽ ഇപ്പോഴുള്ള സാഹചര്യത്തിൽ .
ഈ വര്‍ഷം മോഹന്‍ലാല്‍ ചിത്രങ്ങളുടെ റിലീസ് ഉണ്ടാകില്ല എന്നതാണ് പുതിയ റിപോർട്ടുകൾ. ഈ വര്‍ഷം മോഹന്‍ലാലിന്റെ രണ്ട് വലിയ ചിത്രങ്ങളാണ് റിലീസ് ചെയ്യാനിരുന്നത്. പ്രിയദര്ശന് മോഹന്‍ലാല്‍ ചിത്രം മരക്കാരും, ജീത്തു ജോസഫ് ചിത്രം റാമും. രണ്ട് വലിയ ബജറ്റ് ചിത്രങ്ങളാണ്. മാര്‍ച്ച് 26 നായിരുന്നു മരയ്ക്കാര്‍ തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നത്.
എന്നാല്‍ തീയറ്റര്‍ അടച്ചതിനാല്‍ റിലീസ് മാറ്റി. ജീത്തു ജോസഫ് ചിത്രം ദീപാവലി റിലീസ് ആയി തീയറ്ററില്‍ എത്തിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ചിത്രത്തിന്റെ ചിത്രീകരണം മുടങ്ങി ഇരിക്കുകയാണ്. അതിനാല്‍ രണ്ട് ചിത്രവും അടുത്ത വര്‍ഷമായിരിക്കും റിലീസിന് എത്തുക.
about mohanlal films
