Malayalam
ചെന്നൈ വാസത്തിന് ശേഷം നാട്ടിലേക്ക്; മോഹൻലാൽ ഇനി ക്വാറന്റൈനിൽ!
ചെന്നൈ വാസത്തിന് ശേഷം നാട്ടിലേക്ക്; മോഹൻലാൽ ഇനി ക്വാറന്റൈനിൽ!
നാല് മാസത്തിന് ശേഷം മോഹൻലാൽ നാട്ടിലേക്ക്.ചെന്നൈ വാസത്തിന് ശേഷമാണ് താരം റോഡ് മാർഗ്ഗം കൊച്ചിയിലേക്ക് തിരിച്ചെത്തിയത്. കൊച്ചിയിലുള്ള സ്വകാര്യ ഹോട്ടലിൽ പതിനാല് ദിവസം ക്വാറന്റൈനിൽ കിടന്നിട്ടേ മോഹൻലാൽ ഇനി വീട്ടിലേക്ക് എത്തുകയുള്ളൂ. തേവരയിലെ വീട്ടിലുള്ള അമ്മയെ കാണുവാനാണ് ഈ കോവിഡ് ഭീതി സമയത്തും മോഹൻലാൽ കൊച്ചിയിലെത്തിയത്. ഹോട്ടലിൽ മോഹൻലാലിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഡ്രൈവെരോടൊപ്പമാണ് മോഹൻലാൽ കൊച്ചിയിലെത്തിയത്.
അമ്മക്കൊപ്പം കുറച്ചു നാൾ തങ്ങിയതിന് ശേഷം മോഹൻലാൽ ചെന്നൈയിലേക്ക് തിരികെ പോയേക്കുമെന്നാണ് അറിയുവാൻ കഴിയുന്നത്. ചെന്നൈയിൽ ഭാര്യക്കും മകനുമൊപ്പം കഴിഞ്ഞിരുന്ന താരം ലോക്ക് ഡൗൺ കർശനമാക്കിയ കാരണമാണ് ചെന്നൈയിൽ തന്നെ നാല് മാസം തങ്ങേണ്ടി വന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുന്നതോടെ എല്ലാ മാനദണ്ഡങ്ങളും അനുസരിച്ച് ദൃശ്യം 2ന്റെ ഷൂട്ടിംഗ് സെപ്റ്റംബർ മാസമാകുമ്പോഴേക്കും തുടങ്ങുവാൻ സാധിക്കുമെന്നാണ് കരുതുന്നത്.
about mohanlal
