Connect with us

എത്ര വർഷം കഴിഞ്ഞാലും ആ വേദന കുറയില്ല ; ആരെല്ലാം വന്നാലും കുറയ്ക്കാനും പറ്റില്ല; ഒടുവിൽ മഞ്ജു തുറന്ന് പറയുന്നു

Malayalam

എത്ര വർഷം കഴിഞ്ഞാലും ആ വേദന കുറയില്ല ; ആരെല്ലാം വന്നാലും കുറയ്ക്കാനും പറ്റില്ല; ഒടുവിൽ മഞ്ജു തുറന്ന് പറയുന്നു

എത്ര വർഷം കഴിഞ്ഞാലും ആ വേദന കുറയില്ല ; ആരെല്ലാം വന്നാലും കുറയ്ക്കാനും പറ്റില്ല; ഒടുവിൽ മഞ്ജു തുറന്ന് പറയുന്നു

മലയാളികളുടെ പ്രിയ നായിക. ചലച്ചിത്രരംഗത്ത് തൻറേതായ ഇടം നേടിയെടുത്ത മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വിന് വിശേഷങ്ങൾ അനവധിയാണ്. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തെങ്കിലും പന്ത്രണ്ട് വർഷം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

അച്ഛനെ കുറിച്ചുള്ള ഓർമ്മകൾ മഞ്ജു പലപ്പോഴായി പങ്കു വച്ചിട്ടുണ്ട്. ഓരോ നിമിഷവും അച്ഛൻ ഉള്ളിലുണ്ട്, എത്ര വർഷം കഴിഞ്ഞാലും ആ വേദനയൊന്നും കുറയാൻ പോകുന്നില്ലെന്നാണ് മഞ്ജു പറയുന്നത് . അതെപ്പോഴുമുണ്ട്, ജീവിതത്തിൽ മുന്നോട്ട് പോയല്ലേ നിവർത്തിയുള്ളു. വേറെയൊരാൾക്കും ആ വേദന കുറക്കാൻ പറ്റില്ല, നമ്മൾ തന്നെ നേരിട്ട് കൈകാര്യം ചെയ്യുകയേ വഴിയുള്ളു

മഞ്ജു വാരിയറിന്റെ അച്ഛൻ 2018 ലാണ് മരിച്ചത്. ക്യാൻസറുമായി ഉള്ള ദീർഘ നാൾ നീണ്ട പോരാട്ടത്തിന് ശേഷമാണ് അദ്ദേഹം മരണത്തിനു കീഴടങ്ങിയത്. അച്ഛന്റെ സ്മരണാർഥമാണ് മഞ്ജു കേരള ക്യാൻ എന്ന കാൻസർ ആവൈർനസ്സ് പ്രോഗ്രാമിന്റെ ഭാഗമായത്.

മോഹൻലാൽ ചിത്രമായ ലൂസിഫറിൽ അച്ഛന്റെ ചിത കത്തിക്കുന്ന രം​ഗം ചിത്രീകരിച്ചത് വളരെ വികാര നിർഭരമായിട്ടായിരുന്നെന്ന് താരം പറയുന്നു. ‘അച്ഛന്റെ മരണശേഷം ഒരു വർഷത്തിനു ഉള്ളിലായിരുന്നു ‘ലൂസിഫർ’ ഷൂട്ടിംഗ് ആരംഭിച്ചത്. അച്ഛന്റെ ചിത കത്തുന്ന സീനൊക്കെ വളരെ വികാരപരമായാണ് ഞാൻ അഭിനയിച്ചത്. എല്ലാവരുടെ ജീവിതത്തിലും നമ്മൾ പോലും അറിയാതെ സ്വാധീനിക്കുന്ന ആൾ അച്ഛൻ തന്നെയാകും. അച്ഛന്റെ മരണം ഒരിക്കലും റിക്കവർ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ട്’. മഞ്ജു വാര്യർ പറയുന്നു.

More in Malayalam

Trending

Recent

To Top