Malayalam
ലൊക്കേഷനില്‍ ഞാനിരുന്നു ഭക്ഷണം കഴിച്ച പോലെ ലോകത്താരും കഴിച്ചിട്ടുണ്ടാവില്ല-മോഹൻലാൽ
ലൊക്കേഷനില്‍ ഞാനിരുന്നു ഭക്ഷണം കഴിച്ച പോലെ ലോകത്താരും കഴിച്ചിട്ടുണ്ടാവില്ല-മോഹൻലാൽ
സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ ലാലിനൊപ്പമുള്ള പാചക പരീക്ഷണവും ഓര്‍മകളും പങ്കുവെച്ച് ലക്ഷ്മി.
കിണറിനുള്ളില്‍ പോലും താന്‍ ഇരുന്ന് ഭക്ഷണം കഴിച്ചിട്ടുണ്ടെന്നാണ് മോഹന്‍ലാല്‍ ലക്ഷ്മിയോട് പങ്കുവെയ്ക്കുന്നത്. വനിത പാചകം മാസികയില്‍ പത്ത് വര്‍ഷം മുന്‍പ് പ്രസിദ്ധീകരിച്ച അഭിമുഖത്തിലെ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധേയമായത്. ” ലൊക്കേഷനില്‍ ഞാനിരുന്നു ഭക്ഷണം കഴിച്ച പോലെ ലോകത്താരും കഴിച്ചിട്ടുണ്ടാവില്ല. ശ്മശാനത്തില്‍, യുദ്ധഭൂമിയില്‍, ലോറിയുടെയും ട്രെയിനിന്റെയും മുകളില്‍, കൊടുംകാട്ടില്‍, കിണറിനുള്ളില്‍…” മോഹന്‍ലാല്‍ പറയുന്നു.
” വടക്കും നാഥന് എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലായിരുന്നു. ഞാന്‍ കിണറില്‍ ചാടുന്ന രംഗമാണ്. ഉദ്ദേശിച്ച സമയത്തൊന്നും ഷൂട്ടിങ് തീര്‍ന്നില്ല. ഒടുവില്‍ എനിക്കുള്ള ഭക്ഷണം പാത്രത്തിലാക്കി ചരടില്‍ കെട്ടി താഴേക്കിറക്കിത്തന്നു. അരയ്ക്കൊപ്പം വെള്ളത്തില്‍ നിന്നാണ് അന്ന് ഭക്ഷണം കഴിച്ചത്. ഏറ്റവും രുചികരമായ ഭക്ഷണമാണ് സിനിമ സെറ്റുകളില്‍ കിട്ടുന്നത്. നമുക്കിഷ്ടമുള്ളത് ഉണ്ടാക്കിത്തരും” മോഹന്‍ലാല്‍ അന്ന് പറഞ്ഞു.
about mohanlal
