Malayalam
കേരള പോലീസിന് കോവിഡ് കിറ്റുകള്‍ കൈമാറി മോഹൻലാൽ!
കേരള പോലീസിന് കോവിഡ് കിറ്റുകള്‍ കൈമാറി മോഹൻലാൽ!
Published on
ലോകമെങ്ങും കോവിഡ് ആശങ്കയികഴിയുകയാണ്. ഈയൊരു സാഹചര്യത്തിൽ കേരള പോലീസിന് കോവിഡ് കിറ്റുകള്‍ കൈമാറിയിരിക്കുകയാണ് മോഹൻലാൽ .മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് പുനരുപയോഗിക്കാവുന്ന കോവിഡ് കിറ്റുകള്‍ കേരള പോലീസിന് കൈമാറിയത്. സംഘടനയുടെ പ്രതിനിധിയായി മേജര്‍ രവി ഡി ജി പി ലോക്‌നാഥ് ബെഹ്‌റ ഐ പി എസിന് കോവിഡ് കിറ്റുകള്‍ കൈമാറി.
നേരത്തെ എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊറോണാ വാര്‍ഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ടുകളും സംഘടനയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തിരുന്നു.കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കോവിഡ് വാര്‍ഡിലെ രോഗികളെ പരിചരിക്കുന്നതിനുവേണ്ടിയാണ് റോബോട്ടുകളുടെ സേവനം.
about mohanlal
Continue Reading
You may also like...
Related Topics:Mohanlal
