Connect with us

കറുപ്പിന്റെയും സ്ത്രീശരീരത്തിന്റെയും രാഷ്ട്രീയം..ഞാൻ ഇവിടെ തമിഴ്നാട്ടിലെ സ്ത്രീകളെ ശാക്തീകരിക്കുകയാണ്!

Malayalam

കറുപ്പിന്റെയും സ്ത്രീശരീരത്തിന്റെയും രാഷ്ട്രീയം..ഞാൻ ഇവിടെ തമിഴ്നാട്ടിലെ സ്ത്രീകളെ ശാക്തീകരിക്കുകയാണ്!

കറുപ്പിന്റെയും സ്ത്രീശരീരത്തിന്റെയും രാഷ്ട്രീയം..ഞാൻ ഇവിടെ തമിഴ്നാട്ടിലെ സ്ത്രീകളെ ശാക്തീകരിക്കുകയാണ്!

നടിയും മോഡലുമായ മീര മിഥുൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് എപ്പോൾ വൈറലാകുന്നത്.കറുപ്പിന്റെയും സ്ത്രീശരീ രത്തിന്റെയും രാഷ്ട്രീയമാണ് ഈ ചിത്രത്തിലൂടെ താൻ പങ്കുവയ്ക്കുന്നതെന്ന് മീര പറയുന്നു.

സാമൂഹ്യപരിഷ്‌കർത്താവായ പെരിയാറിനെ അനുസ്മരിച്ച് ഒരു കുറിപ്പ് കൂടി നടി ഇതോടൊപ്പം പങ്കുവയ്ക്കുന്നു. സംസ്കാരം, പാരമ്പര്യം എന്നിവയുടെ പേരിൽ സമൂഹത്തിൽ നിലനിന്ന ലിംഗ അസമത്വത്തെ പെരിയാർ ചോദ്യം ചെയ്തു. സ്ത്രീ വിമോചനത്തിനായി അദ്ദേഹം ആത്മാഭിമാന പ്രസ്ഥാനം സ്ഥാപിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, എം.കെ സ്റ്റാലിൻ.. ഞാൻ ഇവിടെ തമിഴ്നാട്ടിലെ സ്ത്രീകളെ ശാക്തീകരിക്കുകയാണ്- മീര കുറിച്ചു.

ആരെയും ചൂഷണം ചെയ്യരുത്, ആരും ആരെയും ദ്രോഹിക്കരുത്, എല്ലാവരും ജീവിക്കണം, മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുക # ജയ് പെരിയാർ, സ്ത്രീ ശാക്തീകരണത്തിന്റെ സ്രഷ്ടാവ്, ഇന്ന് ഞാൻ അദ്ദേഹത്തിന് പൂർണ്ണ ഹൃദയത്തോടെ നന്ദി പറയുന്നു, അദ്ദേഹം നൽകിയ തുടക്കമാണ്, ഒരു തമിഴൻ എന്ന നിലയിൽ എന്റെ അതിർത്തികൾ തകർക്കപ്പെട്ടതെന്ന് മീര പറയുന്നു.

മീരയുടെ ചിത്രങ്ങൾ വെെറലായതോടെ സാമൂഹിക മാധ്യമങ്ങളിൽ പിന്തുണച്ചും വിമർശിച്ചും ഒട്ടനവധിപേർ രം​ഗത്തെത്തി. കറുപ്പ് നിറം ശരീരത്തിൽ പൂശുന്നതല്ല കറുപ്പിന്റെ രാഷ്ട്രീയമെന്നാണ് പ്രധാന വിമർശനം. വാർത്തകളിലിടം പിടിക്കാൻ വിവാദങ്ങൾ സൃഷ്ടിക്കുന്ന മീരയുടെ നിലപാടുകളിൽ ആത്മാർഥതയില്ലെന്നാണ് മറ്റൊരു വിഭാ​ഗത്തിന്റെ വിമർശനം.

about meera midhun

More in Malayalam

Trending

Recent

To Top