Malayalam Breaking News
സുരാജ് വെഞ്ഞാറമൂടിന്റെ നായികയാവാൻ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ;ഇത് തകർക്കുമെന്ന് ആരാധകർ!
സുരാജ് വെഞ്ഞാറമൂടിന്റെ നായികയാവാൻ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ;ഇത് തകർക്കുമെന്ന് ആരാധകർ!
മലയാള സിനിമയിൽ ഏത് വേഷവും തന്റെ കൈകളിൽ ഭദ്രമാണെന്ന് തെളിയിച്ച താരമാണ് സൂരജ് ഇപ്പോഴിതാ പുറത്ത് വരുന്ന വാർത്ത “ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ സൂരജ് വെഞ്ഞാറമൂടിന്റെ” നായികയായി എത്തുമെന്നാണ്.മാത്രമല്ല “എം. മുകുന്ദൻ രചിച്ച ഓട്ടോറിക്ഷക്കാരന്റെ ഭാര്യ” എന്ന പ്രശസ്ത ചെറുകഥയെ ആസ്പദമാക്കി “ഹരിഹരൻ” സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.മറ്റൊരു പ്രത്യകത എന്ന് പറയുന്നത് ഇത് ആദ്യമായാണ് മഞ്ജു സുരാജിന്റെ നായികയാവുന്നത് എന്നതാണ് .
ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടില്ല,എങ്കിലും അലസനായ സജീവൻ എന്ന ഓട്ടോതൊഴിലാളിയാണ് ഈ കഥയിലെ നായകനായി എത്തുന്നത്,മാത്രമല്ല കടം വാങ്ങിയും പണിയെടുക്കാൻ മടിച്ചും ജീവിക്കുന്ന സജീവന്റെ ജീവിതത്തിൽ രാധിക ഭാര്യയായി എത്തുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങളാണ് കഥയുടെ പ്രതിപാദ്യം.ഒപ്പം സജീവനിൽ നിന്നും രാധിക ഓട്ടോ ഏറ്റെടുത്ത് ഓടിക്കാൻ തുടങ്ങുന്നിടത്താണ് ചെറുകഥ അവസാനിക്കുന്നത്.പക്ഷേ ഇനിയും സിനിമക്കായി കഥയിൽ കൂട്ടിച്ചേർക്കലുകൾ നടന്നേക്കും എന്നാണ് പ്രതീക്ഷ. അതുമാത്രമല്ല മുകുന്ദൻ തന്നെയാണ് ചിത്രത്തിന്റെയും തിരക്കഥാകൃത്ത്. ക്ലിന്റ് എന്ന സിനിമയ്ക്കു ശേഷം ഹരിഹരൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
about manju warrier and suraj venjaramood
