Connect with us

ജയറാമിന്റെ ഭാര്യയായത് 17 വയസില്‍,18 വയസിലാണ് മഞ്ജു വാര്യര്‍ മോഹന്‍ലാലിൻറെ ആ സൂപ്പർ ഹിറ്റ് ചിത്രത്തിൽ അഭിനയിച്ചത്!

Malayalam Breaking News

ജയറാമിന്റെ ഭാര്യയായത് 17 വയസില്‍,18 വയസിലാണ് മഞ്ജു വാര്യര്‍ മോഹന്‍ലാലിൻറെ ആ സൂപ്പർ ഹിറ്റ് ചിത്രത്തിൽ അഭിനയിച്ചത്!

ജയറാമിന്റെ ഭാര്യയായത് 17 വയസില്‍,18 വയസിലാണ് മഞ്ജു വാര്യര്‍ മോഹന്‍ലാലിൻറെ ആ സൂപ്പർ ഹിറ്റ് ചിത്രത്തിൽ അഭിനയിച്ചത്!

മലയാള സിനിമയിൽ മഞ്ജു വാര്യർ ,മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങൾ എന്നും ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിട്ടേ ഉള്ളു. കൂടാതെ എന്നായാലും ശെരി, യുവ തലമുറ വരെ ഏറ്റെടുത്ത ഈ കൂട്ടുകെട്ടിലെത്തിയ സൂപ്പര്‍ ഹിറ്റ് സിനിമയാണ് “ആറാം തമ്പുരാന്‍”.പ്രേക്ഷകരെ അത്ഭുതപ്പെടുത്തി,ഇരുവരും ഒരുപോലെ തകര്‍ത്തഭിനയിച്ച സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് വെറും പതിനെട്ട് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന് പറയുകയാണ് മഞ്ജു ഇപ്പോൾ.ഒരു അഭിമുഖത്തിനിടയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ അഭിനയിച്ച ഉണ്ണിമായ എന്ന കഥാപാത്രത്തെ അറിയാത്തവർ വിരളമാകും.ചിത്രത്തിൽ മലയാളികൾ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരു രംഗമാണ് അമ്പലത്തില്‍ തൊഴുത് ഇറങ്ങി വരുന്ന ആ രംഗം,അത് ഇന്നും മലയാളികൾക്ക് മറക്കാനാവില്ല,മാത്രവുമല്ല ആ സമയത്താണ് ‘മോഹന്‍ലാല്‍ അമ്പലത്തിലേക്ക് വരുന്നത്, അന്ന് ആ രംഗം ഷൂട്ട് ചെയ്യുന്ന ദിവസമായിരുന്നു എന്റെ ‘പതിനെട്ടാം ജന്മദിനമെന്നാണ് മഞ്ജു’ തുറന്ന് പറയുന്നത്.കൂടാതെ ‘പതിനെട്ട് വയസായ ദിവസമാണ് ആ സീനില്‍ അഭിനയിച്ചത്’.എന്നാൽ, അന്ന് ആര്‍ക്കും തന്റെ പിറന്നാൾ ആണെന്ന് അറിയില്ലായിരുന്നെന്നു മാത്രമല്ല ആരോടും പറഞ്ഞിട്ടുമില്ലെന്നും, ആയതുകൊണ്ട് തന്നെ സെറ്റില്‍ ആഘോഷമൊന്നും ഉണ്ടായിരുന്നില്ലെന്നും മഞ്ജു വാര്യര്‍ ഓർത്തെടുത്തു പറയുന്നു.

അതുമാത്രമല്ല അതിനേക്കാളും മറ്റൊരു വലിയ കാര്യമെന്ന് പറയുന്നത്, താൻ ആദ്യമായി നായികയായി എത്തിയ സല്ലാപത്തില്‍ അഭിനയിക്കുമ്പോള്‍ പതിനാറ് വയസായിരുന്നു.അതിനു ശേഷം ജയറാമിന്റെ ഭാര്യയായി അഭിനയിച്ച ചിത്രമാണ് കളിവീട്. അന്ന് അഭിനയിക്കുമ്പോള്‍ പ്രായം 17 മാത്രമായിരുന്നു. ആ കളിവീട് സിനിമയില്‍ ആദ്യം മറ്റൊരു വേഷമായിരുന്നു പറഞ്ഞത്. പിന്നീട് ഭാര്യയുടെ വേഷം ഇഷ്ടപെട്ടപ്പോള്‍ സിബി മലയില്‍ അത് തനിക്ക് നല്‍കുകയായിരുന്നു.

about manju warrier and mohanlal

More in Malayalam Breaking News

Trending

Recent

To Top