Connect with us

ലൊക്കേഷന് മാറ്റമൊന്നുമില്ല പക്ഷേ മാറ്റം മഞ്ജുവാര്യർ എന്ന താരത്തിനു മാത്രം;ഓർമകളിലൂടെ ഒരു യാത്ര!

Social Media

ലൊക്കേഷന് മാറ്റമൊന്നുമില്ല പക്ഷേ മാറ്റം മഞ്ജുവാര്യർ എന്ന താരത്തിനു മാത്രം;ഓർമകളിലൂടെ ഒരു യാത്ര!

ലൊക്കേഷന് മാറ്റമൊന്നുമില്ല പക്ഷേ മാറ്റം മഞ്ജുവാര്യർ എന്ന താരത്തിനു മാത്രം;ഓർമകളിലൂടെ ഒരു യാത്ര!

മലയാളി മനസ്സിൽ ഇടം നേടിയ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ചിത്രങ്ങൾ മറക്കാൻ ഇടയില്ല മാത്രമല്ല അത്രപെട്ടത് താരത്തിന്റെ ഗാനങ്ങളും വളരെ പ്രിയപെട്ടവയാണ്.അതുപോലെ ഒരു പാട്ടാണ് “പ്രണയവർണങ്ങൾ” എന്ന ചിത്രത്തിലെ “ആരോ.. വിരൽമീട്ടി….”എന്നു തുടങ്ങുന്ന ഗാനരംഗം അത്ര പെട്ടെന്നൊന്നും മലയാളികൾക്ക് മറക്കാനാവില്ല.ഇപ്പോഴിതാ ആ ഗാനരംഗത്തിൽ മഞ്ജു നടന്നു കയറിയ അതേ ഗോവണിപടികളിലൂടെ 22 വർഷത്തിനിപ്പുറം വീണ്ടും മഞ്ജുവാര്യർ നടന്നു കയറുകയാണ്. ഇത്തവണ ‘ചതുർമുഖം’ എന്ന ചിത്രത്തിനാണ് ആ ഗോവണിപ്പടികൾ സാക്ഷിയാവുന്നത്.ഇപ്പോൾ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോകുന്ന ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ.

എന്നാൽ ചില ചില കാര്യങ്ങൾ അവിടെ വെത്യസ്തമാകുകയാണ് അത് മറ്റൊന്നുമല്ല ആ ഗോവണിപ്പടികൾക്കോ ലൊക്കേഷനോ കാര്യമായ മാറ്റങ്ങളൊന്നുമില്ല വീഡിയോയിൽ.പക്ഷേ മാറ്റം മഞ്ജുവാര്യർ എന്ന താരത്തിനു മാത്രം.ആ പഴയ നീളൻമുടിക്കാരിയിൽ നിന്നും ‘സ്റ്റൈലിഷ് മോഡേൺ’ സ്ത്രീയായി മാറിയിരിക്കുന്ന മഞ്ജു കൗതുകമുണർത്തും.

മലയാളികളുടെ ഇഷ്ട്ട ചൈഇത്രമായ,കണ്ടിട്ടും കണ്ടിട്ടും കൊതിതീരാത്ത ‘പ്രണയവർണങ്ങൾ’ എന്ന ചിത്രം 1998 ലാണ് റിലീസ് ആവുന്നത്.മാത്രവുമല്ല ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരു ത്രികോണപ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രം അക്കാലത്ത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഒപ്പം “സുരേഷ് ഗോപി, മഞ്ജുവാര്യർ, ദിവ്യ ഉണ്ണി, ബിജു മേനോൻ” എന്നിവർ അഭിനയിച്ച ചിത്രത്തിലെ പാട്ടുകളും ഏറെ ഹിറ്റായിരുന്നു.

ആ കാലത്ത് അത്രയും മനോഹരമായ കഥ പറഞ്ഞത് മലയാളികളിൽ ഏറെ ഇടം നേടിയിരുന്നു.ഇപ്പോൾ “രഞ്ജിത് കമല ശങ്കറും സലീൽ വിയും” ചേർന്ന് സംവിധാനം ചെയ്യുന്ന ‘ചതുർമുഖ’ത്തിന്റെ ചിത്രീകരണതിരക്കിലാണ് മഞ്ജു വാര്യർ ഉള്ളത്.കൂടാതെ ഹൊറർ ത്രില്ലർ ആയ ചിത്രത്തിൽ സണ്ണി വെയ്ൻ ആണ് നായകൻ.മാത്രവുമല്ല “ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും” ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.അതിനൊപ്പം തന്നെ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.

about manju warrier

Continue Reading
You may also like...

More in Social Media

Trending

Recent

To Top