Malayalam
മഞ്ജു എത്ര സിംപിൾ ആണെന്ന് കണ്ടോ; തിരക്കേറിയ ബസ്സില്‍ ചാടിക്കയറി മഞ്ജു വാര്യര്‍!
മഞ്ജു എത്ര സിംപിൾ ആണെന്ന് കണ്ടോ; തിരക്കേറിയ ബസ്സില്‍ ചാടിക്കയറി മഞ്ജു വാര്യര്‍!
മലയാളികൾക്ക് ഓർത്തുവെക്കാൻ ഒരുപാട് നല്ല ചിത്രങ്ങൾ സമ്മാനിച്ചുകൊണ്ടിരിക്കുന്ന നടിയാണ് മഞ്ജു വാര്യർ.ഒരുകാലത്തു സിനിമ പ്രേമികളുടെ പ്രീയങ്കരിയായിരുന്നു മഞ്ജു എന്നാൽ വിവാഹശേഷം താരം സിനിമയിൽ നിന്നും ഒരു വലിയ ഇടവേളയെടുത്തു.എന്നാൽ ഇപ്പോൾ തിരിച്ചെത്തി വീണ്ടും മലയാളത്തിലും തമിഴിലും തിളങ്ങുകയാണ് താരം.മഞ്ജു മലയാളത്തിൽ ഏറ്റവും പുതിയായതായി ചെയ്യുന്ന ചിത്രമാണ് ചതുർമുഖം ചിത്രത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഇപ്പോളിതാ തമ്പാനൂർ ബസ്റ്റാന്റിൽ ഉണ്ടായ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.മഞ്ജു വാര്യർ ഓടി വന്ന് ബസ്സിൽ കേറുന്ന ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.ബസ് സ്റ്റാൻഡില്‍ നല്ല തിരക്കേറിയ സമയത്താണ് ഒരു ചുവന്ന കാർ സ്റ്റാൻഡിലേയ്ക്ക് പാഞ്ഞടുത്തത്.കാറിൽ നിന്ന് ഇറങ്ങിയതോ നമ്മുടെ സ്വന്തം മഞ്ജു വാര്യർ.പിന്നീട് ഓടി വന്ന് കെഎസ്ആർടിസി ബസിലേയ്ക്ക് ചാടികയറുന്നു. കണ്ട് നിന്നവര്‍ സൂക്ഷിച്ചുനോക്കി, ആളെ മനസിലാക്കിയപ്പോള്‍ ഞെട്ടലും.താരം ചെവിയിൽ ഹെഡ്സെറ്റ് വെച്ച് ഫോൺ കയ്യിൽ പിടിച്ചിട്ടുണ്ട്.പെട്ടന്ന് കാണുന്നവർക്ക് അത് മഞ്ജു വാര്യർ ആണെന്ന് തോന്നിക്കില്ല എന്നുള്ളതാണ് സത്യം.
എന്നാൽ ഒരു ട്വിസ്റ്റുണ്ട് ഇത് മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രമായ ചതുർമുഖത്തിന്റെ ഷൂട്ടിനിടയിലെ രംഗമായിരുന്നു.സിനിമാ ഷൂട്ടിങിന്റെ ലക്ഷണങ്ങള്‍ ആദ്യമേ ഉണ്ടായിരുന്നെങ്കിലും പെട്ടെന്നു വന്ന ലേഡി സൂപ്പര്‍ സ്റ്റാറിനെ കണ്ട അങ്കലാപ്പിലായിരുന്നു ചുറ്റുമുള്ളവര്‍. അതിവേഗം ഷൂട്ടിങ് പൂര്‍ത്തിയാക്കിയ നടി വന്ന കാറില്‍ തന്നെ തിരിച്ച് പോയി. പുതിയ ചിത്രമായ ചതുർമുഖത്തിന്റെ ഷൂട്ടിങിന് വേണ്ടിയാണ് മഞ്ജു തമ്പാനൂർ ബസ് സ്റ്റാൻഡില്‍ എത്തിയത്.
കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് മഞ്ജു വാര്യർ. പ്രതി പൂവൻ കോഴിയുടെ വിജയത്തിന് പിന്നാലെ ‘ചതുർമുഖം’ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ് താരമിപ്പോൾ.ഒരു ഹൊറർ ത്രില്ലർ ആണ് ചിത്രം എന്ന ആദ്യം തന്നെ സൂചന ലഭിച്ചിരുന്നു. സണ്ണി വെയ്ൻ ആണ് നായകനായെത്തുന്നത്.സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള മനോഹര ചിത്രങ്ങൾ മഞ്ജു വാര്യർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. വളരെ ചെറുപ്പമാണ് മഞ്ജു വാര്യർക്ക് ഈ ചിത്രങ്ങളിൽ. സണ്ണി വെയ്നും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചതുർമുഖം.ചിത്രത്തിന്റെ സംഘട്ടന ഷൂട്ടിങ്ങിനിടക്ക് മഞ്ജു വാര്യർക്ക് പരിക്ക് പറ്റിയിരുന്നു. രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന് തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന് എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം.
about manju warrier
