Malayalam
മഞ്ജുവിനൊപ്പം നിവിൻപോളി..സണ്ണിവെയ്ൻ നിർമിക്കുന്ന ചിത്രം ഉടനെത്തും!
മഞ്ജുവിനൊപ്പം നിവിൻപോളി..സണ്ണിവെയ്ൻ നിർമിക്കുന്ന ചിത്രം ഉടനെത്തും!
സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നിവിൻ പോളി നായകനാകുന്ന പടവെട്ടിന്റെ ഭാഗമാകാൻ മഞ്ജു വാരിയർ. സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ആദ്യത്തെ ചലച്ചിത്ര സംരംഭമായ പടവെട്ട് നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം.സിനിമയിൽ പ്രധാനകഥാപാത്രമായാണ് മഞ്ജു അഭിനയിക്കുന്നത്. ഇതാദ്യമാണ് നിവിൻ പോളിയും മഞ്ജുവും ഒന്നിക്കുന്നത്.സണ്ണി വെയ്ൻ പ്രൊഡക്‌ഷൻസിന്റെ ആദ്യ സംരംഭമായ ‘മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്’ എന്ന നാടകം സംവിധാനം ചെയ്തത് ലിജുവായിരുന്നു. നിരവധി ദേശീയ പുരസ്കാരങ്ങൾ ‘മൊമെന്റ് ജസ്റ്റ് ബിഫോർ ഡെത്ത്’ നേടിയിരുന്നു.
നവംബറിൽ കണ്ണൂരിൽ ചിത്രീകരണം ആരംഭിച്ച പടവെട്ടിൽ അദിതി ബാലൻ ആണ് നായിക. അരുവി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യൻ സിനിമയിൽ ശ്രദ്ധ നേടിയിട്ടുള്ള അദിതി ബാലൻ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ട് ആദ്യമായി മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടി പടവെട്ടിനുണ്ട്. മഞ്ജു വാരിയർ എത്തുന്നതോടെ ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നീ പേരുകൾക്കൊപ്പം മലയാള സിനിമ പ്രേക്ഷകർക്ക് സുപരിചിതമായ ഒരു പേര് കൂടി ചേർക്കപ്പെടുകയാണ്.
അൻവർ അലിയുടേതാണ് വരികൾ. ദീപക് ഡി. മേനോൻ ഛായാഗ്രഹണവും, രംഗനാഥ് രവി സൗണ്ട് ഡിസൈനിങ്ങും ആണ് കൈകാര്യം ചെയ്യുന്നത്. ഷെഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും, സുഭാഷ് കരുൺ ആർട് ഡയറക്‌ഷനും, റോണക്സ് സേവിയർ മേക്കപ്പും, മഷർ ഹംസ വസ്ത്രാലങ്കാരവും നിർവഹിച്ചിരിക്കുന്നു. ഈ വർഷം ചിത്രം തിയറ്ററുകളിലെത്തും.
കരിയറിൽ ഒരു പിടി മികച്ച ചിത്രങ്ങളുമായി സജീവമാവുകയാണ് യുവതാരം സണ്ണി വെയിൻ. രാജീവ് രവിയുടെ കുറ്റവും ശിക്ഷയും, റൊമാൻസിന് പ്രാധാന്യം നൽകുന്ന അനുഹഗ്രീതൻ ആന്റണി, തെച്ചി മന്ദാരം തുളസി എന്നിവയ്ക്ക് പുറമെ ഹൊറർ പശ്ചാത്തലത്തിൽ കഥ പറയുന്ന ചതുർമുഖം എന്നിവയാണ് സണ്ണി വെയിനിന്റെ എറ്റവും പുതിയ പ്രോജക്റ്റുകൾ. മഞ്ജുവാര്യര്‍ക്കൊപ്പമാണ് സണ്ണിവെയിൻ എത്തുന്നതെന്ന പ്രത്യേകയും ചതുർമുഖനുണ്ട്.ചതുർമുഖം എന്ന സിനിമയില്‍ സഹപാഠികളും ബിസിനസ് പങ്കാളികളുമായാണ് മഞ്ജു വാര്യരും സണ്ണി വെയിനും എത്തുന്നത്. സിനിമയെ കുറിച്ച് സണ്ണിവെയിൻ ടൈസ് ഓഫ് ഇന്ത്യയോട് സംസാരിച്ചത് ഇങ്ങനെ.
about manju nivin new movie
