Connect with us

മഞ്ജുവിന്റെ വിസ്താരം കഴിഞ്ഞു; അതേ കോടതി,അതേ വ്യക്തികൾ പക്ഷെ പ്രതിയും സാക്ഷിയുമായിട്ടാണെന്ന് മാത്രം!

Malayalam

മഞ്ജുവിന്റെ വിസ്താരം കഴിഞ്ഞു; അതേ കോടതി,അതേ വ്യക്തികൾ പക്ഷെ പ്രതിയും സാക്ഷിയുമായിട്ടാണെന്ന് മാത്രം!

മഞ്ജുവിന്റെ വിസ്താരം കഴിഞ്ഞു; അതേ കോടതി,അതേ വ്യക്തികൾ പക്ഷെ പ്രതിയും സാക്ഷിയുമായിട്ടാണെന്ന് മാത്രം!

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായ മഞ്ജു വാര്യരെ വിസ്തരിച്ചു. കേസിലെ നിര്‍ണായക സാക്ഷിയാണ് മഞ്ജു വാര്യര്‍. നടന്‍ സിദ്ധിഖ്, നടി ബിന്ദു പണിക്കര്‍ എന്നിവരുടെ മൊഴിയും ഇന്ന് രേഖപ്പെടുത്തുന്നുണ്ട്.കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലെ അടിച്ചിട്ട മുറിയിലാണ് വിസ്താരം നടക്കുന്നത്. കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപും വിചാരണയ്ക്കായി ഇന്ന് കോടതിയിലെത്തി. ദിലീപും മഞ്ജു വാര്യരും വിവാഹ മോചനം നേടിയ അതേ കോടതിയിലാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും ഇന്ന് വീണ്ടുമെത്തിയതെന്ന യാദൃശ്ചികതയുമുണ്ട്.

രാവിലെ പതിനൊന്ന് മണിയോടെയാണ് കൊച്ചിയിലെ പ്രത്യേക വിചാരണ കോടതിയില്‍ മഞ്ജു വാര്യരുടെ സാക്ഷി വിസ്താരം ആരംഭിച്ചത്. രണ്ട് മണിക്കൂറോളം എടുത്താണ് പ്രോസിക്യൂഷന്‍ വിസ്താരം പൂര്‍ത്തിയാക്കിയത്. ദിലീപിന്റെ അഭിഭാഷകന്റെ എതിര്‍ വിസ്താരവും മണിക്കൂറുകള്‍ നീണ്ടു. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ കൊച്ചിയില്‍ താരസംഘടനയായ അമ്മ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജു വാര്യര്‍ ആരോപിച്ചിരുന്നു. മഞ്ജുവിന്റെ ഈ പ്രസ്ഥാവന പിന്നീട് കേസില്‍ നിര്‍ണായകമായി. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് മുന്‍ വൈരാഗ്യമുണ്ടായിരുന്നുവെന്ന് സാധൂകരിക്കുന്നതില്‍ നിര്‍ണായകമാണ് മഞ്ജുവിന്റെ മൊഴി.
സ്തരിക്കും.

about manju dileep

More in Malayalam

Trending

Recent

To Top