Malayalam
മഞജുവിനോട് ഒരു ശത്രുതയുമില്ല;ഒന്നിച്ചഭിനയിക്കാനുള്ള താല്‍പ്പര്യവും തുറന്ന് പറഞ്ഞ് ദിലീപ്…
മഞജുവിനോട് ഒരു ശത്രുതയുമില്ല;ഒന്നിച്ചഭിനയിക്കാനുള്ള താല്‍പ്പര്യവും തുറന്ന് പറഞ്ഞ് ദിലീപ്…
മലയാളികൾ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന താര ദമ്പതികളായിരുന്നു ദിലീപും മഞ്ജു വാര്യരും.ഇവരുവരും വേർപിരിഞ്ഞത് മലയാളികളെ ഒരുപാട് ദുഃഖിപ്പിച്ച ഒന്നാണ്.ഇപ്പോളിതാ ഒരഭിമുഖത്തിൽ മഞ്ജു വാര്യരുമായി തനിക്ക് യാതൊരു ശത്രുതയും ഇല്ലെന്നും സിനിമ ആവശ്യപ്പെട്ടാല്‍ താരത്തിനൊപ്പം ഒന്നിച്ചഭിനയിക്കുമെന്നും ദിലീപ് വ്യക്തമാക്കി. ഡബ്ലുസിസിയില്‍ ഉള്ളവരെല്ലാം തന്റെ സഹപ്രവര്‍ത്തകര്‍ ആണെന്നും അവര്‍ക്കെല്ലാം നല്ലതുവരാന്‍ ആഗ്രഹിക്കുന്നുവെന്നും താരം പറഞ്ഞു. ഒപ്പം നടിയെ ആക്രമിച്ച കേസില്‍ തനിക്ക് അറിയാവുന്നതെല്ലാം ഒരിക്കല്‍ തുറന്നുപറയുമെന്നും കേസ് കോടതിയില്‍ ആയതിനാല്‍ ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സിനിമയില്‍ ലഹരിവസ്തുക്കളുടെ ഉപയോഗത്തെക്കുറിച്ച് തനിക്കറിയില്ലെന്നും ദിലീപ് അഭിമുഖത്തിൽ പറയുന്നു. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം മൈ സാന്റാ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്.ക്രിസ്മസ് റിലീസായെത്തിയ ചിത്രം അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍ സാന്താക്ലോസ് വരുന്നതും തുടര്‍ന്നുണ്ടാകുന്ന നിമിഷങ്ങളും പങ്കുവയ്ക്കുന്ന കഥയാണ് പറയുന്നത്. ഈ സിനിമ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നുള്ളതാണ് ഏറെ ആകർഷകം.
വാള്‍ പോസ്റ്റര്‍ എന്റര്‍ടൈയ്ന്‍മെന്റസിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഓ കെ, സജിത് കൃഷ്ണ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്ദ്രന്‍സ്, മാനസ്വി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന്‍ സിറിയക് എഴുതുന്നു. ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കിനാവള്ളിയാണ് സുഗീതിന്റെ അവസാന ചിത്രം.
about manju dileep
