Connect with us

മദ്യപാനം തന്റെ ജീവിതം വഴിതെറ്റിച്ചിരുന്നു. വിവാഹമോചനവും മകന്റെ വേര്‍പെടലും ഏല്‍പ്പിച്ച മുറിവ്… തുറന്ന് പറഞ്ഞ് ചെമ്പന്‍ വിനോദ്

Malayalam

മദ്യപാനം തന്റെ ജീവിതം വഴിതെറ്റിച്ചിരുന്നു. വിവാഹമോചനവും മകന്റെ വേര്‍പെടലും ഏല്‍പ്പിച്ച മുറിവ്… തുറന്ന് പറഞ്ഞ് ചെമ്പന്‍ വിനോദ്

മദ്യപാനം തന്റെ ജീവിതം വഴിതെറ്റിച്ചിരുന്നു. വിവാഹമോചനവും മകന്റെ വേര്‍പെടലും ഏല്‍പ്പിച്ച മുറിവ്… തുറന്ന് പറഞ്ഞ് ചെമ്പന്‍ വിനോദ്

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ചെമ്പന്‍ വിനോദ് ജോസ്. ഇക്കൊല്ലം ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ജെല്ലിക്കട്ടിലൂടെ നിരവധി രാജ്യാന്തര പുരസ്‌കാരങ്ങളാണ് താരത്തെ തേടിയെത്തിയത്. പൊറിഞ്ചം മറിയം ജോസിലും ചെമ്പന്‍ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. 2019ല്‍ ഏറെ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കാഴ്ചവെച്ച താരങ്ങളുടെ പട്ടികയില്‍ ചെമ്പന്‍ വിനോദിന് ഒഴിച്ചുകൂടാനാവാത്ത സ്ഥാനമുണ്ട്. സിനിമയില്‍ പത്തു വര്‍ഷം പൂര്‍ത്തികരിക്കുകയാണ് താരം. ഈ വേളയില്‍ താരം തന്റെ മദ്യപാനത്തെ പറ്റിയും വിവാഹമോചനത്തെ പറ്റിയും വ്യക്തിജീവിതത്തെ പറ്റിയുമൊക്കെ മനസ് തുറക്കുകയാണ്. ഒരു അഭിമുഖത്തിലാണ് ചെമ്പന്‍ വിനോദ് തന്റെ മനസ്സ് തുറന്ന് സംസാരിച്ചത്.

നന്നായി ഭക്ഷണം കഴിക്കുകയും മദ്യപിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നതാണോ ചെമ്പന്‍ വിനോദിന്റെ ജീവിതശൈലി എന്ന അവതാരകന്റെ ചോദ്യത്തിന് താരം നല്‍കിയ മറുപടി ഏറെ രസകരമായിരുന്നു. താന്‍ ഇപ്പോള്‍ വഴിതെറ്റിപ്പോവുകയല്ലെന്നും വഴി തെറ്റിപ്പോയി തിരിച്ചുവന്ന ഒരാളാണ് താനെന്നും ചെമ്പന്‍ പറഞ്ഞു. ഈ പറയുന്ന വഴി തെറ്റുകളെല്ലാം കടന്നാണ് ഇവിടെ നില്‍ക്കുന്നതെന്നും അതുകൊണ്ട് ഇനി വ്യക്തിപരമായോ ആശയപരമായോ ഒന്നും തന്നെ ബാധിക്കുകയില്ലെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു.

അങ്കമാലിക്കാരാനായ തനിക്ക് ഭക്ഷണം അത്രമേല്‍ പ്രിയപ്പെട്ടതാണെന്നും പന്നിയും ബീഫുമൊക്കെ തങ്ങളുടെ സ്‌നേഹമാണെന്നും പറയുകയാണ് താരം. അമ്മ വച്ചുണ്ടാക്കുന്ന ആ സ്‌നേഹം മതിയാവുവോളം കഴിച്ച് സോഫയില്‍ കിടന്നുറങ്ങുന്നതാണ് തനിക്കിഷ്ടമെന്നും ചെമ്പന്‍ വിനോദ് തുറന്ന് പറഞ്ഞു. അതുപോലെ മദ്യപിക്കുന്നതിന്റേയും ആഹാരം കഴിച്ചതിന്റേയും കേട് മാറ്റാന്‍ വേണ്ടിയല്ല താന്‍ വ്യായമം ചെയ്യുന്നതെന്നും ഒരു അഭിനേതാവ് എന്ന നിലയില്‍ ശരീരം സംരക്ഷിക്കുക എന്നത് തന്റെ ചുമതലയാണെന്നും ചെമ്പന്‍ വിനോദ് വ്യക്തമാക്കി.

താന്‍ സമ്പാദിക്കുന്ന കാശുകൊണ്ട്, സര്‍ക്കാരിന് അതില്‍ നിന്നും നികുതി കൊടുത്ത്, സര്‍ക്കാര്‍ തന്നെ വില്‍ക്കുന്ന മദ്യം വാങ്ങി താന്‍ വീട്ടില്‍ വച്ചു കഴിക്കുന്നു. അതില്‍ ഇവിടെ ആര്‍ക്കാണ് പരാതിയെന്നും താരം ചോദിക്കുന്നു. ഭക്ഷണത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താറില്ലെന്നും പ്രിയപ്പെട്ട കാര്യങ്ങളെല്ലാം ഇഷ്ടത്തോടെ ചെയ്യുന്നയാളാണ് താനെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു. എല്ലാവരേയും ബോധിപ്പിച്ച് ജീവിപ്പിക്കാന്‍ തനിക്ക് സാധിക്കില്ലെന്നും അതിന്റെ ആവശ്യവും ഉണ്ടെന്ന് കരുതുന്നുമില്ലെന്നും താരം പറഞ്ഞു. നിയമാനുസൃതമായി ജീവിക്കുക എന്നതാണ് തന്റെ പോളിസിയെന്നും ചെമ്പന്‍ വിനോദ് പറഞ്ഞു.

താന്‍ എന്റെ വീട്ടിലിരുന്ന് നന്നായി മദ്യപിക്കുന്നതില്‍ മറ്റൊരാള്‍ക്ക് എന്തുകാര്യമാണ് ഉള്ളതെന്നും പൊതുജനത്തിന് ശല്യമാകുന്നെങ്കില്‍ ഓക്കെയാണെന്നും അല്ലാതെ ഇതില്‍ ഒളിഞ്ഞുനോട്ടത്തിന്റെ കാര്യമില്ലെന്നും ചെമ്പന്‍ വിനോദ് തുറന്നടിച്ചു. താന്‍ തരക്കേടില്ലാത്ത ഒരു തല്ലിപ്പൊളിയാണെന്ന് തനിക്ക് തന്നെ അറിയാമെന്നും ചെമ്പന്‍ വിനോദ് അഭിമുഖത്തില്‍ വെളിപ്പെടുത്തി. പിന്നെ എന്തിനാണ് ഒളിഞ്ഞുനോക്കുന്നതെന്നും തന്നോട് ചോദിക്ക് താന്‍ തന്നെ എന്തും പറഞ്ഞുതരാല്ലോ എന്നും ചെമ്പന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. മദ്യപിക്കുന്നുവെന്ന് കരുതി തന്റെ ധാര്‍മ്മിക ഉത്തരവാദിത്തങ്ങളില്‍ നിന്ന് താന്‍ മാറി നിന്നിട്ടില്ലെന്നും ചെമ്പന്‍ വ്യക്തമാക്കി.

നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന വാക്കുകള്‍ പോലും സിനിമയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന തരത്തില്‍ സിനിമയില്‍ സെന്‍സര്‍ ചെയ്യുന്നതിനോട് തനിക്ക് യോജിക്കാന്‍ സാധിക്കില്ലെന്നും സിനിമ ജനങ്ങളെ സ്വാധീനിക്കുമെന്ന് കരുതുന്നില്ലെന്നും താരം തുറന്ന് പറഞ്ഞു. സെന്‍സര്‍ ബോര്‍ഡ് കുറേക്കൂടി ലിബറല്‍ ആകുമ്പോഴാണ് നല്ല സിനിമകള്‍ ഉണ്ടാകുന്നതെന്നും ചെമ്പന്‍ വിനോദ് ചൂണ്ടിക്കാട്ടി. തനിക്ക് സിനിമയില്‍ എത്തി വഴി തെറ്റി പോകേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും വഴിതെറ്റാന്‍ പാകത്തിലുള്ള ആശയങ്ങളോ വ്യക്തികളോ ഒന്നും തന്നെ തനിക്ക് സിനിമാ ജീവിതത്തില്‍ ഉണ്ടായിട്ടില്ലെന്നും ചെമ്പന്‍ വിനോദ് വ്യക്തമാക്കി.

തന്റെ മകന്‍ ന്യൂയോര്‍ക്കിലാണ്, അവന് പത്ത് വയസുണ്ട്. അവന്‍ അവന്റെ അമ്മയ്‌ക്കൊപ്പമാണ്, ഞാന്‍ ഇവിടേയും. മകന്‍ അടുത്തില്ലെന്ന വിഷമം തനിക്കുണ്ട്. സമ്മര്‍ വെക്കേഷനില്‍ മകനെ കാണാനായി താന്‍ ന്യൂയോര്‍ക്കിലേക്ക് പോകാറുണ്ടെന്നും മകന്‍ അമ്മയ്‌ക്കൊപ്പം മാത്രം ജീവിക്കുക എന്നത് അമേരിക്കയില്‍ വലിയ സംഭവമേ അല്ലെന്നും താരം പറഞ്ഞു. മകനാണെങ്കിലും അവര്‍ക്ക് അവരുടേതായ സ്‌പേസ് കൊടുത്തേ പറ്റൂവെന്നും അവിടെ അങ്ങനെയാണ് അവര്‍ കുട്ടികളെ വളര്‍ത്തുന്നതെന്നും താരം ചൂണ്ടിക്കാട്ടി.

മകന്‍ തന്റെ സിനിമകള്‍ കാണാറുണ്ട്, അവന്‍ അതിലെ അഭിപ്രായങ്ങള്‍ തന്നെ വിളിച്ച് പറയാറുണ്ട്. താന്‍ ഇപ്പോള്‍ സിനിമയിലാണ്, അതുകൊണ്ട് തന്നെ അവിടെ ന്യൂയോര്‍ക്കില്‍ പോയി താമസിക്കാന്‍ സാധിക്കില്ലെന്നും പക്ഷേ മകന് ഇതെല്ലാം മനസിലാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും താരം പറയുന്നു. തന്നെക്കാള്‍ നന്നായി മകനെ അവന്റെ അമ്മ വളര്‍ത്തുമെന്ന് തന്നെയാണ് വിശ്വാസമെന്നും ചെമ്പന്‍ വിനോദ് അഭിമുഖത്തില്‍ വ്യക്തമാക്കി.

about chemban vinod

More in Malayalam

Trending

Recent

To Top