Malayalam
മെഗാസ്റ്റാര്‍ ടൊവിനോ തോമസിന് വേണ്ടി എത്തുന്നു;ആകാംക്ഷയിൽ ആരാധകർ!
മെഗാസ്റ്റാര്‍ ടൊവിനോ തോമസിന് വേണ്ടി എത്തുന്നു;ആകാംക്ഷയിൽ ആരാധകർ!
By
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടി മലയാള സിനിമയുടെ തന്നെ ഏറ്റവും വലിയ അഹങ്കമാണ് .മലയാളക്കര ഒന്നടങ്കം ആരാധകരാണ്. മമ്മുട്ടി ഇപ്പോൾ ചിത്രങ്ങളുമായി തിരക്കിലാണ് . മമ്മുട്ടിയുടേതായി പുറത്തിറങ്ങാൻ പോകുന്ന ചിത്രങ്ങൾക്കായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ് .ഇപ്പോഴിതാ മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറുന്ന താരങ്ങളില്‍ ഒരാളാണ് ടൊവിനോ തോമസ്. നടന്റെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. ഇക്കൊല്ലം നിരവധി ചിത്രങ്ങളാണ് നടന്റെതായി പുറത്തിറങ്ങിയിരുന്നത്. വ്യത്യസ്തതരം സിനിമകളും കഥാപാത്രങ്ങളും ചെയ്തുകൊണ്ടാണ് നടന്‍ മലയാളത്തില്‍ മുന്നേറികൊണ്ടിരിക്കുന്നത്. കല്‍ക്കി എന്ന ചിത്രമായിരുന്നു ടൊവിനോയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.
മാസ് എന്‌റര്‍ടെയ്‌നര്‍ ചിത്രത്തിന് ശേഷം നടന്റെതായി നിരവധി സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ടൊവിനോ തോമസിന്റെതായി റിലീസിനെത്തുന്ന അടുത്ത ചിത്രം എടക്കാട് ബറ്റാലിയന്‍ 06 ആണ്. ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. സിനിമ അണിയറയില്‍ ഒരുങ്ങുന്നതിനിടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.
മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് എടക്കാട് ബറ്റാലിയന്‍ 06 ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിടുന്നതെന്നാണ് അറിയുന്നത്. മമ്മൂക്കയുടെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയാ പേജുകളിലൂടെ സെപ്റ്റംബര്‍ അഞ്ചിന് വൈകുന്നേരം നാല് മണിക്കാണ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങുന്നത്. ഒമര്‍ ലുലുവിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച സ്വപ്‌നേഷ് ലാലാണ് എടക്കാട് ബറ്റാലിയന്‍ 06 സംവിധാനം ചെയ്തിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്റെ കമ്മട്ടിപ്പാടത്തിന് ശേഷം പി ബാലചന്ദ്രന്‍ തിരക്കഥയെഴുതിയതും ടൊവിനോ ചിത്രത്തിന് വേണ്ടിയാണ്. മലയാളത്തില്‍ ഉളളടക്കം, പവിത്രം, അഗ്നിദേവന്‍ , പുനരധിവാസം തുടങ്ങിയ സിനിമകള്‍ക്കു വേണ്ടി തിരക്കഥയൊരുക്കിയതും പി ബാലചന്ദ്രന്‍ തന്നെയായിരുന്നു. എടക്കാട് ബറ്റാലിയനില്‍ ആര്‍മി ഓഫീസറായിട്ടാണ് ടൊവിനോ തോമസ് എത്തുന്നത്. തന്റെ കരിയറില്‍ ആദ്യമായിട്ടാണ് ഇത്തരമൊരു റോളില്‍ നടന്‍ എത്തുന്നത്.
സംയുക്ത മേനോന്‍ നായികയാവുന്ന ചിത്രത്തിന് വേണ്ടി സിനു സിദ്ധാര്‍ത്ഥാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. തീവണ്ടിക്ക് വേണ്ടി സംഗീതമൊരുക്കിയ കൈലാസ് മേനോനാണ് ഇത്തവണയും ടൊവിനോ ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. ടൊവിനോ തോമസും സംയുക്താ മേനോനും ഒന്നിക്കുന്ന നാലാമത്തെ സിനിമ കൂടിയാണ് എടക്കാട് ബറ്റാലിയന്‍ 06. റൂബി ഫിലിംസിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
about mammootty and tovino thomas
