Connect with us

ഷമ്മി തന്നെ ഹീറോ….. ഈ വര്‍ഷത്തെ മികച്ച വില്ലന്‍ ഷമ്മി തന്നെ. വില്ലന്‍ പട്ടികയിലെ ആദ്യ താരങ്ങള്‍ ഇവര്‍….

Malayalam

ഷമ്മി തന്നെ ഹീറോ….. ഈ വര്‍ഷത്തെ മികച്ച വില്ലന്‍ ഷമ്മി തന്നെ. വില്ലന്‍ പട്ടികയിലെ ആദ്യ താരങ്ങള്‍ ഇവര്‍….

ഷമ്മി തന്നെ ഹീറോ….. ഈ വര്‍ഷത്തെ മികച്ച വില്ലന്‍ ഷമ്മി തന്നെ. വില്ലന്‍ പട്ടികയിലെ ആദ്യ താരങ്ങള്‍ ഇവര്‍….

ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ചാണ് മലയാള സിനിമ ഇക്കൊല്ലത്തോട് വിട പറയാനൊരുങ്ങുന്നത്. യഥാര്‍ത്ഥ വില്ലനിസമുള്ളതും മറിച്ചുള്ള വില്ലന്‍മാരെയും ഇക്കൊല്ലം മലയാള സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. അത്തരത്തില്‍ നോക്കുമ്പോള്‍ ആരൊക്കെയാണ് ഇക്കൊല്ലം വെള്ളിത്തിരയില്‍ വില്ലന്മാരായി തകര്‍ത്താടിയത് എന്നതിന്റെ ഒരു പട്ടിക തയ്യാറാക്കുകയാണ് ഇവിടെ. പട്ടികയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആറ് പ്രധാന വില്ലന്മാര്‍ ആരൊക്കെയാണ് എന്ന് അറിയണ്ടേ.

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ വിസ്മയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ച ഫഹദ് ഫാസിലാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. യഥാര്‍ത്ഥ വില്ലനിസം എന്ന് പറയത്തക്ക വിധമുള്ള വില്ലനല്ലായിരുന്നെങ്കിലും കുമ്പളങ്ങിയുടെ ഗ്രാഫ് മാറ്റി മറിച്ചതും ഏവരെയും ഞെട്ടിച്ചതുമായ പ്രകടനമായിരുന്നു ഷമ്മി എന്ന കഥാപാത്രമായി ഫഹദ് ഫാസില്‍ നടത്തിയത്.
മനു അശോകന്‍ സംവിധാനം ചെയ്ത ചിത്രമായ ഉയരെയില്‍ ആസിഫ് അലി പ്രകടമാക്കിയത് താരം ഇന്നേവരെ പുറത്തെടുത്തിട്ടില്ലാത്തത്ര വിധത്തിലുള്ള പ്രകടനമായിരുന്നു. ഒറു ചോക്ലേറ്റ് ഹീറോ ലുക്കില്‍ നിന്നും പൊടുന്നനെ ഒരു നെഗറ്റീവ് വേഷം അഭിനയിച്ച് പ്രതിഫലിപ്പിക്കാനുള്ള പ്രതിഭ തന്നിലുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു താരത്തിന്റെ പ്രകടനം.

പൃഥ്വിരാജ് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍ ഇക്കൊല്ലത്തെ മലയാള സിനിമയുടെ അഭിമാനമാണ്. ആദ്യമായി മലയാള ചിത്രത്തില്‍ അഭിനയിക്കുന്നു എന്ന വിശേഷണത്തോടെയാണ് ബോളിവുഡ് താരം ലൂസിഫറിന്റെ ഭാഗമായത്. ചിത്രത്തില്‍ താരം അതിഗംഭീരമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നാണ് പ്രേക്ഷരുടെ അഭിപ്രായം.

നിവിന്‍ പോളി ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ചിത്രമായിരുന്നു മിഖായേല്‍. ചിത്രം തീയേറ്ററുകളില്‍ വേണ്ടത്ര തിളങ്ങിയില്ലെങ്കിലും ചിത്രത്തിലെ ഉണ്ണി മുകുന്ദന്റെ പ്രകടനം ഏറെ വാഴ്ത്തപ്പെട്ടിരുന്നു. വില്ലന്‍ മാര്‍ക്കോ എന്ന കഥാപാത്രമായാണ് താരം ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്.

മിഖായേല്‍ എന്ന ചിത്രത്തിലെ വില്ലന്മാരെ പരിഗണിക്കുകയാണെങ്കില്‍ സിദ്ദിഖിനെ കണ്ടില്ലെന്ന് വെക്കാനാവില്ല. ചിത്രത്തില്‍ സിദ്ദിഖ് കാഴ്ചവെച്ച പ്രകടനവും ഏറെ മികച്ചതായിരുന്നുവെന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു
മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജയില്‍ ജഗപതി ബാബു എന്ന മലയാളത്തിന്റെ സ്വന്തെ തെലുങ്കു നടന്‍ കാഴ്ചവെച്ച പ്രകടനവും പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കുന്നതായിരുന്നു.

about malayalam films

More in Malayalam

Trending

Recent

To Top