Connect with us

ഈ തലതെറിച്ചവനെ ചുമക്കണോ ? ‘അമ്മ’യിൽ ഷൈയ്‌നിനെതിരെ നീക്കം. പൊട്ടിത്തെറിച്ച് നിർമ്മാതാക്കൾ. എന്തൊരു ദുരന്തമാണ്…….

Malayalam

ഈ തലതെറിച്ചവനെ ചുമക്കണോ ? ‘അമ്മ’യിൽ ഷൈയ്‌നിനെതിരെ നീക്കം. പൊട്ടിത്തെറിച്ച് നിർമ്മാതാക്കൾ. എന്തൊരു ദുരന്തമാണ്…….

ഈ തലതെറിച്ചവനെ ചുമക്കണോ ? ‘അമ്മ’യിൽ ഷൈയ്‌നിനെതിരെ നീക്കം. പൊട്ടിത്തെറിച്ച് നിർമ്മാതാക്കൾ. എന്തൊരു ദുരന്തമാണ്…….

അങ്ങനെ ഷെയ്ന് ആ പിന്തുണയും നഷ്ടമായി.കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയിൽ ചലച്ചിത്രമേള സന്ദർശ്ശിച്ച ഷെയ്ൻ മാധ്യമങ്ങളോട് ചില വിവാദ പരാമർശങ്ങൾ നടത്തിയിരുന്നു.നിര്‍മാതാക്കളും സംവിധായകരുമായുള്ള പ്രശ്നത്തില്‍ നടക്കുന്ന ചര്‍ച്ച ഏകപക്ഷീയമെന്നാണ് ഷെയ്ന്‍ തലസ്ഥാനത്ത് പറഞ്ഞത്.സിനിമ മുടങ്ങിയതിനെപ്പറ്റി നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമത്തെപ്പറ്റി ചോദിച്ചപ്പോള്‍ നിര്‍മാതാക്കള്‍ മനോവിഷമമല്ല മനോരോഗമാണെന്നായിരുന്നു താരത്തിന്റെ മറുപടി.എന്നാൽ ഈ പരാമർശം താരത്തിന് ആകെ വിനയായിരിക്കുകയാണ്.

ഇപ്പോൾ ഷെയ്ൻ നിഗത്തെ കൈവിട്ടിരിക്കുകയാണ് സിനിമാ സംഘടനകൾ.സമവായ ചർച്ചകൾ പുരോഗമിക്കെ ഷെയ്ന്‍ നടത്തിയ പ്രയോഗം ‘അമ്മ’യില്‍ കടുത്ത അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.ഇതിനെ തുടർന്ന് ഷെയ്ന്‍ നിഗത്തെ വിലക്കിയതുമായി ബന്ധപ്പെട്ട് അമ്മയും ഫെഫ്കയും നടത്തി വന്നിരുന്ന സമവായ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. ഷെയ്ന്‍ ഇന്ന് നടത്തിയ പ്രതികരണം ചര്‍ച്ചകളുടെ പ്രസക്തിയില്ലാതാക്കിയെന്നാണ് നിർമാതാക്കള്‍ പ്രതികരിച്ചത്. ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറാകണമെങ്കിൽ ഷെയ്ൻ പരസ്യമായി മാപ്പുപറയണമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.

ഷെയ്ൻ മാധ്യമങ്ങളോട് പറഞ്ഞത്:

‘എനിക്ക് തെറ്റുപറ്റിയിട്ടില്ല. ഈ ലോകത്ത് ഒരു തെറ്റുമില്ല. എല്ലാം ശരി മാത്രമേയുള്ളൂ. മീറ്റിങ് നടന്നത് അമ്മയുമായല്ല, ഇടവേള ബാബുവും സിദ്ദിഖുമായാണ്. അമ്മയുടെ ഭാരവാഹികള്‍ എന്ന നിലയിലാണ് അവരോട് സംസാരിച്ചത്. നമ്മള്‍ എത്രയോ തരം പ്രതിഷേധങ്ങള്‍ നാട്ടില്‍ ചെയ്യുന്നു. മുടി വെട്ടിയത് ഇതെന്റേതായ പ്രതിഷേധമാണ്. ഇത് എന്റെ രീതിയാണ്. ഞാന്‍ എന്താണ് ചെയ്തത് എന്നുള്ളത് പ്രേക്ഷകരാണ് പറയേണ്ടത്. പടം ഇറങ്ങിയിട്ട് നിങ്ങള്‍ തന്നെ പറയണം ഞാന്‍ എന്ത് നീതിയാണ് പുലര്‍ത്താത്തത് എന്ന്.’

പ്രൊഡ്യൂസേഴ്‌സിന് മനോ വിഷമമാണോ മനോരോഗമാണോ? ഒത്തുതീര്‍പ്പുകള്‍ക്കല്ലേ നമ്മളെല്ലാം പൊയ്‌ക്കൊണ്ടിരുന്നത്. ഒത്തുതീര്‍പ്പിന് പോകുമ്പോള്‍ അവിടെയെന്താണ് സംഭവിക്കുന്നത്? അവിടെ കൊണ്ടുപോയി ഇരുത്തും. ഇരുത്തിയിട്ട് നമ്മുടെ വശത്ത് നിന്ന് ഒന്നും കേള്‍ക്കില്ല. അവര്‍ പറയാനുള്ളതെല്ലാം റേഡിയോ പോലെ പറയും. ഈ പറയുന്നതെല്ലാം നമ്മള്‍ കേട്ട് അനുസരിക്കണം. കേട്ട് അനുസരിച്ചാല്‍ എന്തുചെയ്യും? കൂടിപ്പോയാല്‍ നിങ്ങളെ പ്രസ്മീറ്റില്‍ കാണുമ്പോള്‍ ഖേദം അറിയിക്കും. ഖേദം അറിയിച്ചിട്ട് നടക്കുന്നതെന്താണ്. സെറ്റില്‍ ചെന്നപ്പോള്‍ എന്നെ ഇത്തവണ ബുദ്ധിമുട്ടിച്ചത് പ്രൊഡ്യൂസറല്ല. ആ പടത്തിന്റെ (വെയില്‍) ക്യാമറാമാനും ഡയറക്ടറുമാണ്. ഇതിനൊക്കെ എന്റെ കൈയ്യിലും തെളിവുകളുണ്ട്. എവിടേയും വന്ന് പറയാന്‍ തയ്യാറാണ്. അമ്മയില്‍ തീര്‍ച്ചയായും വിശ്വാസമുണ്ട്. എന്റെ സംഘടനയല്ലേ. എന്റെ സംഘടന എന്നെ പിന്തുണയ്ക്കും.’

about shane nigam

More in Malayalam

Trending

Recent

To Top