Malayalam
ഭർത്താവ് മരിച്ചതറിഞ്ഞ് ബാബു ഓടി വന്നു. എന്റെ സാഹചര്യം മനസിലായപ്പോൾ ബാബുവാണ് പറഞ്ഞത് സ്ഥലം കണ്ട് വെച്ചോളു വീട് വച്ച് തരാൻ ഏർപ്പാട് ചെയ്യാമെന്ന്!
ഭർത്താവ് മരിച്ചതറിഞ്ഞ് ബാബു ഓടി വന്നു. എന്റെ സാഹചര്യം മനസിലായപ്പോൾ ബാബുവാണ് പറഞ്ഞത് സ്ഥലം കണ്ട് വെച്ചോളു വീട് വച്ച് തരാൻ ഏർപ്പാട് ചെയ്യാമെന്ന്!
മലയാളസിനിമയിൽ 1980കളിൽ വ്യത്യസ്ത വേഷങ്ങളിലെ തന്മയത്വമുള്ള ഭാവപ്പകർച്ചകളിലൂടെ നിറഞ്ഞുനിന്ന നടിയാണ് ബീന കുമ്പളങ്ങി. ഇപ്പോളിതാ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് താരം. 36-ാം വയസിലായിരുന്നു എന്റെ വിവാഹം. ഞാനും സാബുവും പ്രണയിച്ച് വിവാഹിതരായതാണ്. കോഴിക്കോട് വച്ചാണ് പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി. എനിക്കും ഒരു കൂട്ട് വേണമെന്ന് തോന്നി തുടങ്ങിയപ്പോൾ വിവാഹം കഴിച്ചു. എന്നെ സിനിമയിലേക്ക് രണ്ടാമത് വരാൻ പ്രോത്സാഹിപ്പിച്ചത് അദ്ദേഹമാണ്. സാബുവിന്റെ മരണശേഷം എങ്ങോട്ട് പോകണം എന്നറിയില്ലായിരുന്നു. ആകെ വിഷമിച്ച് പോയി. പണമൊന്നും ഉണ്ടായിരുന്നില്ല. വാടക കൊടുത്ത് നിൽക്കാനും പറ്റില്ല. അപ്പോഴാണ് ഇടവേള ബാബു എന്റെ അവസ്ഥ അറിഞ്ഞത്. അവർക്കൊന്നും ഞാൻ ഇത്ര വിഷമത്തിലാണ് ജീവിക്കുന്നതെന്ന് അറിയില്ലായിരുന്നു.
ഞാനാണെങ്കിൽ ആരോടും ഒന്നും പറഞ്ഞിട്ടുമില്ല. ഭർത്താവ് മരിച്ചതറിഞ്ഞ് ബാബു ഓടി വന്നു. എന്റെ സാഹചര്യം മനസിലായപ്പോൾ ബാബുവാണ് പറഞ്ഞത് സ്ഥലം കണ്ട് വെച്ചോളു വീട് വച്ച് തരാൻ ഏർപ്പാട് ചെയ്യാമെന്ന്. അങ്ങനെയാണ് കുമ്പളങ്ങിയിലേക്ക് വന്നത്. ഇപ്പോൾ അമ്മ സംഘടന നൽകുന്ന കൈനീട്ടമുള്ളത് കൊണ്ട് പട്ടിണിയില്ലാതെ കഴിയുന്നു. മരുന്നിനും മറ്റും പലപ്പോഴും പണം തികയാറില്ല. സിനിമയിൽ അവസരം ലഭിച്ചിരുന്നെങ്കിൽ മറ്റുള്ളവരെ ആശ്രയിക്കാതെ പട്ടിണിയില്ലാതെ ജീവിക്കാമായിരുന്നു. അത് മാത്രമാണ് പ്രാർഥന.
കല്യാണത്തിന് ശേഷം ഷാർജ ടു ഷാർജ യിലൂടെയാണ് തിരിച്ച് വന്നത്. അതിന് ശേഷം കല്യാണരാമൻ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം, ക്രോണിക് ബാച്ലർ, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഒന്ന് രണ്ട് സീരിയലുകളിലും അഭിനയിച്ചിരുന്നു. ന്നു. അക്കാലത്ത് അത്തരം ടൈപ്പ് റോളുകളായിരുന്നു കൂടുതലും കിട്ടിയിരുന്നത്. ചതിക്കാത്ത ചന്തുവിന് ശേഷം വീണ്ടും അവസരങ്ങൾ കുറഞ്ഞു. പത്ത് വർഷത്തിലേറെയായി അഭിനയിച്ചിട്ട്. ഫീൽഡ് ഔട്ട് ആയത് പോലെയാണ്. എത്ര സിനിമ ചെയ്തു എന്ന് കൃത്യമായി ഓർമ്മയില്ലെന്നും ബീന പറഞ്ഞു
ഒരു സ്ത്രീ ഭാര്യ അമ്മ എന്ന രീതിയില്‍ മഞ്ജു ചേച്ചിയുടെ ആരാധികയാണ് ഞാന്‍ -കാവ്യ മാധവന് അന്ന് പറഞ്ഞത്സദാനന്ദന്റെ സമയത്തിൽ വെടിക്കെട്ട് ജാനു എന്ന കഥാപാത്രമായിരു.
about malayalam actress
