Connect with us

ഇന്ത്യ-ചൈന സംഘര്‍ഷം സിനിമയാകുന്നു; സംവിധാനം മേജര്‍ രവി!

Malayalam

ഇന്ത്യ-ചൈന സംഘര്‍ഷം സിനിമയാകുന്നു; സംവിധാനം മേജര്‍ രവി!

ഇന്ത്യ-ചൈന സംഘര്‍ഷം സിനിമയാകുന്നു; സംവിധാനം മേജര്‍ രവി!

മേജര്‍ രവിയുടെ സംവിധാനത്തിൽ ഇന്ത്യ-ചൈന പ്രശ്നം സിനിമയാകുന്നു.ഗാല്‍വന്‍ താഴ് വരയിലെ പ്രശ്നങ്ങളും ചൈനീസ് പ്രകോപനവുമൊക്കെയാകും ചിത്രത്തിന് പ്രമേയമാവുക.ഗാല്‍വാന്‍ പാലം നിര്‍മ്മാണവും ഇന്ത്യ-ചൈന പ്രശ്നത്തിലേക്ക് നയിച്ച പഴയ സംഭവങ്ങളുമാകും ചിത്രത്തിന്റെ ഇതിവൃത്തമെന്ന് സംവിധായകന്‍ കൊച്ചി ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. 2021ല്‍ ചിത്രം പുറത്തെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു.

പാന്‍ ഇന്ത്യന്‍ സിനിമയാണ് ഒരുക്കുന്നതെന്നും പല ഭാഷകളില്‍ നിന്നുമുള്ളവര്‍ സിനിമയില്‍ ഉണ്ടാകുമെന്നും മേജര്‍ രവി അറിയിച്ചു. മുമ്ബത്തെ സിനിമകളെല്ലാം നടന്ന് യഥാര്‍ത്ഥ ലൊക്കേഷനുകളിലായിരുന്നു. എന്നാല്‍ പുതിയ സിനിമ ചിത്രീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ലേ ലഡാക്കിലാണെന്നും അദ്ദേഹം പറഞ്ഞു.

മേജര്‍ രവി സിനിമകളില്‍ ഒന്നിലൊഴിച്ച്‌ മറ്റ് സിനിമകളിലെല്ലാം മോഹന്‍ലാല്‍ തന്നെയായിരുന്നു നായകന്‍. മോഹന്‍ലാല്‍ തന്നെയാകുമോ നായകനായെത്തുക എന്ന ചോദ്യത്തിന് താരങ്ങളെ തീരുമാനിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്നായിരുന്നു മേജര്‍ രവിയുടെ മറുപടി.

ABOUT MAJOR REVI NEW MOVIE

More in Malayalam

Trending

Recent

To Top