Malayalam
ലെന സംവിധായികയാകുന്നു
ലെന സംവിധായികയാകുന്നു
ലെന സംവിധായികയാകുന്നു.ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്. രചന നിര്‍വഹിക്കുന്നതും ലെനയായിരിക്കും. തിരക്കഥയുടെ ഫസ്റ്റ് ഡ്രാഫ്ട് കഴിഞ്ഞശേഷം തിരക്കഥ മറ്റൊരാളെ കൊണ്ട് എഴുതിക്കാനാണ് ലെനയുടെ ആലോചന. എഴുത്ത് കുഴപ്പമില്ലെന്ന് തോന്നിയാല്‍ ചിലപ്പോള്‍ തിരക്കഥയും താന്‍ തന്നെ എഴുതുമെന്ന് ലെന പറയുന്നു.
അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് നീക്കം. ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന അഭിനയരംഗത്തേക്ക് എത്തുന്നത്. അനേകന്‍ എന്ന ചിത്രത്തിലൂടെ തമിഴിലും എയര്‍ ലിഫ്ടിലൂടെ ബോളിവുഡിലും താരം എത്തി. ചക്രവര്‍ത്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും സാന്നിദ്ധ്യം അറിയിച്ചു. ലെനയുടെ അഭിനയജീവിതം കാല്‍നൂറ്റാണ്ട് പിന്നിടുകയാണ്.
about lena
