Malayalam
‘കൂടത്തായി: ദ ഗെയിം ഓഫ് ഡെത്ത്’ സീരിയലിന്റെ സ്റ്റേ നീക്കണമെന്ന ഹർജ്ജി ഹൈക്കോടതി തള്ളി!
‘കൂടത്തായി: ദ ഗെയിം ഓഫ് ഡെത്ത്’ സീരിയലിന്റെ സ്റ്റേ നീക്കണമെന്ന ഹർജ്ജി ഹൈക്കോടതി തള്ളി!
‘കൂടത്തായി’ കൂട്ടക്കൊലപാതകത്തെ അടിസ്ഥാനമാക്കി മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘കൂടത്തായി: ദ ഗെയിം ഓഫ് ഡെത്ത്’. എന്നാൽ സിരിയൽ ഷൂട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ജോളിയുടെ ബന്ധുക്കൾ കോടതിയിൽ പരാതി നൽകിയിരുന്നു. എന്നാൽ ചാനൽ അധികൃതർ സീരിയലിന്റെ സ്റ്റേ നീക്കണമെന്ന എന്ന ആവശ്യപ്രകാരം നൽകിയ ഹർജ്ജി ഹൈക്കോടതി തള്ളിയെന്ന വാർത്തകളാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്. സ്റ്റേ ഏകപക്ഷീയമാണന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് കോടതിയുടെ ഉത്തരവ് എന്നുമായിരുന്നു ചാനലിന്റെ വാദം. സംപ്രേഷണം തടഞ്ഞുള്ള ഹൈക്കോടതി ഇടക്കാല ഉത്തരവ് അനാവശ്യമാണെന്ന വാദത്തിനെതിരെയാണ് കോടതി നിര്‍ദേശം.
കേസിലെ സാക്ഷി മുഹമ്മദ് ബാവ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി ഉത്തരവ്. ‘കൂടത്തായി: ഗെയിം ഓഫ് ഡെത്ത്’ എന്ന സീരിയലിനാണ് ഹൈക്കോടതി സ്റ്റേ നല്‍കിയത്. ആ സ്റ്റേ നീക്കണമെന്ന ഹരജിയാണ് കോടതി ഇപ്പോള്‍ തള്ളിയത്.കൂടത്തായി സംഭവവുമായി ബന്ധപ്പെട്ട സീരിയല്‍ സംപ്രേഷണം ചെയ്യുന്നത് ഹൈക്കോടതി നേരത്തെ രണ്ടാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു.
കൂടത്തായി കൊലപാതക പരമ്ബരയിലെ മൂന്ന് മരണങ്ങളില്‍ അന്വേഷണം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും അത് ആരോപിതര്‍ക്ക് വിപരീതഫലമാകും പ്രോസിക്യൂഷന്‍ സമയത്തുണ്ടാക്കാന്‍ സാധ്യതയെന്നും സീനിയര്‍ പബ്ലിക്ക് പ്രൊസീക്യൂട്ടര്‍ സുമന്‍ ചക്രവര്‍ത്തി വാദിച്ചു. സീരിയല്‍ വിധിന്യായത്തെ തടസ്സപ്പെടുത്തുന്നതാകുമെന്നും കോടതി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സീരിയല്‍ സംപ്രേക്ഷണത്തിന് സ്റ്റേ നല്‍കിയത്.
about kudathai serial
