കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിലെ ആദ്യ ഗാനം പുറത്തിറങ്ങി. ടോവിനോ തോമസിനെ കേന്ദ്ര കഥാപത്രത്തെ അവതരിപ്പിച്ച് കൊണ്ട് ജിയോ ബേബിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ടോവിനോയും ഇന്ത്യ ജാര്‍വിസും ഒരുമിച്ചുള്ള ‘പാരാകെ പടരാമേ’ ഗാനമാണ് പുറത്തിറങ്ങിയത്. ഇതിനോടകം പാട്ട് പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.
അമേരിക്കയിൽ നിന്നുള്ള വനിത ഇന്ത്യയിൽ യാത്ര ചെയ്യുന്നതും അവരുടെ യാത്രയിൽ യാത്രാസഹായിയായി ഒരു മലയാളി പയ്യൻ ഒപ്പം ചേരുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ടൊവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രം വിദേശ വനിതയുമായി വിവിധ സംസ്ഥാനങ്ങളിലൂടെ രാജ്യം ചുറ്റുന്നതാണ് പാട്ടിലെ ദൃശ്യങ്ങള്‍. ഇതിനിടിയില്‍ നടക്കുന്ന രസകരമായ കാഴ്ചകളും തമാശകളും കോര്‍ത്തിണക്കിയാണ് ഗാനം തയ്യാറാക്കിയത്. വിനായക് ശശികുമാറും നിഷാ നായരുമാണ് ചിത്രത്തിന്റെ രചന.
സൂരജ് എസ് കുറുപ്പ് ന്റെ സംഗീതത്തിൽ റംഷി അഹമ്മദ്, സൂരജ് എസ് കുറുപ്പ്, മൃദുല്‍ അനില്‍, പവിത്രാ ദാസ്. പ്രണവ്യാ ദാസ് എന്നിവരാണ് പാടിയിരിക്കുന്നത്. നടൻ ടൊവിനോ തോമസ് ആദ്യമായി നിർമാണരംഗത്തേക്ക് കടക്കുന്ന ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. ടൊവിനോയ്ക്ക് ഒപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാർഥ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. മാര്‍ച്ച് 12നാണ് ചിത്രം റിലീസ് ചെയ്യുന്നത്
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....