Malayalam
ഇന്ത്യൻ 2 സെറ്റിലെ അപകടം;നടന് കമലഹാസനെ ഉടന്‍ ചോദ്യം ചെയ്യും!
ഇന്ത്യൻ 2 സെറ്റിലെ അപകടം;നടന് കമലഹാസനെ ഉടന്‍ ചോദ്യം ചെയ്യും!
Published on
ഇന്ത്യന്‍ 2 ചിത്രീകരണത്തിനിടെയുണ്ടായ അപകടവുമായി ബന്ധപ്പെട്ട് നടന് കമലഹാസനെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് വാർത്തകൾ. നടനോട് ചൊവ്വാഴ്ച നേരിട്ട് ഹാജരാകണമെന്നാണ് അന്വേഷണസംഘത്തിന്റെ നിർദ്ദേശം.ചെന്നൈയ്ക്കു സമീപം നസ്രത്ത്പേട്ടില്‍ നടന്ന ചിത്രീകരണത്തിനിടെ ക്രെയിന്‍ തകര്‍ന്നു വീണു അസിസ്റ്റന്റ് ഡയറക്ടറുള്‍പ്പെടെ മൂന്നു പേര് മരിച്ചിരുന്നു. അപകടവുമായി ബന്ധപ്പെട്ട് സംവിധായകന് ഷങ്കറിനെ നേരത്തെ ചോദ്യം ചെയ്തിരുന്നു.
മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം കമല്‍ ഉന്നയിച്ചെങ്കിലും നിര്‍മ്മാതാക്കള്‍ എതിര്‍ത്തു. നടനും സംവിധായകനും അപകടത്തിന്റെ ഉത്തരവാദിത്തമുണ്ടെന്നു നിര്‍മാണ കമ്പനിയായ ലൈക്കാ പ്രൊഡക്ഷന്‍സ് തുറന്നടിച്ചു.
about kamal hassan
Continue Reading
You may also like...
Related Topics:Kamal Haasan
