Malayalam
കലാഭവൻ മണിയുടെ സഹോദരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു;ആര്‍എല്‍വി രാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു!
കലാഭവൻ മണിയുടെ സഹോദരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു;ആര്‍എല്‍വി രാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു!
കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍എല്‍വി രാമകൃഷ്ണനെ (42) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവശനിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അമിതമായ അളവില്‍ ഉറക്ക ഗുളിക കഴിച്ചതിനെത്തുടര്‍ന്നാണ് ആരോഗ്യ നില വഷളായതെന്നാണ് ആശുപത്രിയില്‍ നിന്നുള്ള വിവരം. വിഷം കഴിച്ചതാണെന്നാണ് ആദ്യ ഘട്ടത്തില്‍ കരുതിയതെങ്കിലും പിന്നീട് ഉറക്ക ഗുളിക അമിതമായ അളവില്‍ കഴിച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു.
ശനിയാഴ്ച രാത്രി ഏഴുമണിയോടെ അദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കലാഭവന്‍ മണി സ്ഥാപിച്ച കുന്നിശേരി രാമന്‍ സ്മാരക കലാഗൃഹത്തിലാണ് ആര്‍എല്‍വി രാമകൃഷ്ണനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്.
ആദ്യം ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നാണ് താലൂക്ക് ആശുത്രിയില്‍ നിന്ന് ലഭിച്ച പ്രാഥമിക വിവരം.
കലാഭവൻ മണിയുടെ സഹോദരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു;ആര്‍എല്‍വി രാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു!സംഗീത നാടക അക്കാദമി സെക്രട്ടറിക്കെതിരെ ആരോപണവുമായി കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. ഓണ്‍ലൈന്‍ നൃത്തപരിപാടി അവതരിപ്പിക്കാന്‍ തനിക്ക് അവസരം നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രാമകൃഷ്ണന്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. തനിക്ക് അവസരം നല്‍കിയാല്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകുമെന്നും സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടുമെന്നും സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞുവെന്നാണ് രാമകൃഷ്ണന്‍ ആരോപിച്ചത്. തന്നിലെ കലാകാരനെ ഇത് ഏറെ വേദനിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. സംഗീത നാടക അക്കാദമിയുടെ വേദി സര്‍ക്കാരിന്റെ വേദിയാണെന്നും ആ വേദി ഏത് സാധാരണക്കാരനും വേണ്ടിയുള്ളതാണെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
about kalabhavan mani brother
