Connect with us

ആരും സഹായിക്കാനില്ല! മണിയുടെ കുടുംബത്തിന് ഈ അവസ്ഥ വന്നല്ലോ! അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ മകൾ ലക്ഷ്മി ചെയ്യുന്നത്..

Malayalam

ആരും സഹായിക്കാനില്ല! മണിയുടെ കുടുംബത്തിന് ഈ അവസ്ഥ വന്നല്ലോ! അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ മകൾ ലക്ഷ്മി ചെയ്യുന്നത്..

ആരും സഹായിക്കാനില്ല! മണിയുടെ കുടുംബത്തിന് ഈ അവസ്ഥ വന്നല്ലോ! അച്ഛന്റെ ആഗ്രഹം നിറവേറ്റാൻ മകൾ ലക്ഷ്മി ചെയ്യുന്നത്..

മോഹിനിയാട്ടം അവതരിപ്പിക്കാൻ കേരള സംഗീത നാടക അക്കാദമി അവസരം നൽകിയില്ലെന്ന് കലാഭവൻ മണിയുടെ സഹോദരൻ ആര്‍എല്‍വി രാമകൃഷ്ണന്‍ പരാതിനൽകിയതും തുടർന്നുണ്ടായ വിവാദവും ആത്മഹത്യാ ശ്രമവുമെല്ലാം വലിയ വാർത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കലാഭവന്‍മണിയുടെ കുടുംബത്തിന്റെ ജീവിതം വളരെ ദയനീയമാണെന്ന് പറയുകയാണ് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍.മണി വാങ്ങിയിട്ടിരുന്ന വീടുകളിലെ വാടക പണമാണ് കുടുംബത്തിന്റെ ഉപജീവന മാര്‍ഗമെന്ന് രാമകൃഷ്ണന്‍ പറയുന്നു.

മണിച്ചേട്ടന്റെ മരണത്തില്‍ നിന്ന് ഞങ്ങളുടെ കുടുംബം ഇപ്പോഴും കരകയറിയിട്ടില്ല.ചേട്ടന്‍ പോയതോടെ ഞങ്ങള്‍ പഴയതു പോലെ ഏഴാംകൂലികളായി.സാമ്പത്തിക സഹായം മാത്രമല്ല ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഒരാളുണ്ട് എന്ന തോന്നലുണ്ടായിരുന്നു.മോള്‍ ലക്ഷ്മി ഒരു ഡോക്ടറാകണമെന്നും നാട്ടുകാരെ സൗജന്യമായി ചികിത്സിക്കണമെന്നുമൊക്കെ ചേട്ടന്റെ വലിയ ആഗ്രഹങ്ങളായിരുന്നു.അതിനുള്ള കഠിന ശ്രമത്തിലാണവള്‍.ചേട്ടന്‍ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ജീവിക്കുന്നത്.നാലര സെന്റിലെ കുടുംബ വീട്ടിലാണ് ഞാനും ഒരു ചേച്ചിയും താമസിക്കുന്നത്.ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ എല്ലാവരെയും സഹായിച്ചു.ചേട്ടന്‍ പോയതോടെ സഹായിക്കാന്‍ ആരുമില്ലാതായി ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.

മലയാള സിനിമ പ്രേമികള്‍ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത കലാകാരനാണ് കലാഭവന്‍ മണി.അകാലത്തിലുള്ള അദ്ദേഹത്തിന്റെ വേര്‍പാട് ഇപ്പോഴും വിശ്വസിക്കാനാവാത്തവരുണ്ട്.വില്ലനായും സ്വഭാവ നടനായും നായകനായും തിളങ്ങി നിന്ന അദ്ദേഹത്തിന്റെ നാടന്‍ പാട്ടുകളും മലയാളികള്‍ നെഞ്ചിലേറ്റിയതാണ്.

വളരെ ദരിദ്രമായ അവസ്ഥയിലായിരുന്നു മണിയുടെ കുട്ടിക്കാലം. സ്‌കൂളില്‍നിന്ന് കിട്ടുന്ന ഭക്ഷണമായിരുന്നു ആശ്വാസം. ആ കഥ മണി തന്നെ പറഞ്ഞിട്ടുണ്ട്. നാലാം ക്ലാസ് മുതല്‍ തന്നെ അദ്ദേഹം കൊച്ചു കൊച്ചു പണികള്‍ ചെയ്തിരുന്നു. അതില്‍നിന്നു കിട്ടുന്ന വരുമാനവുമായി വീട്ടില്‍ ഓടിയെത്തും.
പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ കലോത്സവത്തില്‍ മിമിക്രിയിലും മോണോ ആക്ടിലും സമ്മാനം ലഭിച്ചു. പിന്നീട് അദ്ദേഹം പല വേദികളിലും മിമിക്രി അവതരിപ്പിച്ചു. അങ്ങനെയാണ് കലാഭവനില്‍ ചേരാന്‍ അദ്ദേഹത്തിന് അവസരം ലഭിക്കുന്നത്. അവിടെനിന്നു സിനിമയിലെത്തി. സിനിമയില്‍ എത്തിയതിനു ശേഷവും മണി എന്ന വ്യക്തി മാറിയില്ല. ആരെന്തു സഹായവും ചോദിച്ചു വന്നാലും വെറുംകയ്യോടെ പറഞ്ഞു വിടില്ല. നാട്ടില്‍ എന്ത് ആഘോഷമുണ്ടായാലും അദ്ദേഹം മുന്‍നിരയില്‍ തന്നെ ഉണ്ടായിരിക്കും. പ്രളയം വന്നപ്പോള്‍ പലരും പറഞ്ഞിരുന്നു, മണി ഇപ്പോള്‍ ഉണ്ടായിരുന്നുവെങ്കില്‍…

ABOUT KALABHAVAN MANI

Continue Reading
You may also like...

More in Malayalam

Trending

Recent

To Top