Malayalam
കണ്ണില്‍ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി അവന് വരുന്നു;കാത്തിരിപ്പിന് വിരാമം ..’കടുവ’ഉടനെത്തും!
കണ്ണില്‍ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി അവന് വരുന്നു;കാത്തിരിപ്പിന് വിരാമം ..’കടുവ’ഉടനെത്തും!
പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’ ഉടന്‍ വരുന്നു എന്ന തരത്തിലുള്ള പോസ്റ്റാണ് ഷാജി കൈലാസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. കണ്ണില്‍ ക്രൗര്യവും അടങ്ങാത്ത പോരാട്ടവീര്യവുമായി അവന് വരുന്നു എന്ന കുറിപ്പോടു കൂടിയാണ് അദ്ദേഹം ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.
കടുവാകുന്നേല്‍ കുറുവച്ചന് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് ലിസ്റ്റിന് സ്റ്റീഫനും പൃഥ്വിരാജും ചേര്‍ന്നാണ്. എന്നാല്‍ കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന പേര് ഇപ്പോള്‍ ഏറെ ചര്‍ച്ചചെയ്യപ്പെടുകയാണ് . മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നേല്‍ കുറുവച്ചന് എന്നാണ്. മാത്യൂ തോമസാണ് സുരേഷ് ഗോപി ചിത്രത്തിന്റെ സംവിധായകന്.
പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’ എന്ന ഷാജി കൈലാസ് ചിത്രത്തിലെ നായക കഥാപാത്രത്തിന് ഇതേപേര് തന്നെയാണ്. ജിനു എബ്രഹാമാണ് ‘കടുവ’യുടെ തിരക്കഥ നിര്‍വഹിക്കുന്നത്. സുരേഷ് ഗോപിയുടെ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരും ചിത്രത്തിലെ തന്നെ ഒരു പൊലീസുകാരന്റെ പേരും പകര്‍പ്പവകാശം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജിനു എബ്രഹാം എറണാകുളം ജില്ലാ കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
എന്നാല്‍ 2001ല്‍ മോഹന്‍ലാലിനെ നായകനാക്കി പ്രഖ്യാപിച്ച ‘വ്യാഘ്രം’ സിനിമയ്ക്കായി തിരക്കഥാകൃത്ത് രണ്‍ജി പണിക്കര്‍ സൃഷ്ടിച്ചതാണ് പ്ലാന്റര്‍ കുറുവച്ചന് എന്ന കഥാപാത്രം എന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തു വന്നിരുന്നു. ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച് ഷാജി കൈലാസ് സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രമായിരുന്നു അത് എന്നും രണ്‍ജി പണിക്കര്‍ പറഞ്ഞിരുന്നു.
ABOUT KADUVA MOVIE
