Connect with us

ജൂഡ് ആന്റണിയുടെ കുറിപ്പും ദിലീപ് പങ്കുവെച്ച ചിത്രവും തമ്മിൽ ബന്ധമുണ്ടോ?ഡിറ്റക്ടീവ് പ്രഭാകരന്‍ ദിലീപോ!

Malayalam

ജൂഡ് ആന്റണിയുടെ കുറിപ്പും ദിലീപ് പങ്കുവെച്ച ചിത്രവും തമ്മിൽ ബന്ധമുണ്ടോ?ഡിറ്റക്ടീവ് പ്രഭാകരന്‍ ദിലീപോ!

ജൂഡ് ആന്റണിയുടെ കുറിപ്പും ദിലീപ് പങ്കുവെച്ച ചിത്രവും തമ്മിൽ ബന്ധമുണ്ടോ?ഡിറ്റക്ടീവ് പ്രഭാകരന്‍ ദിലീപോ!

തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെവ പ്രഖ്യാപനം ഫേസ്ബുക്കിലൂടെ നടത്തിയിരിക്കുകയാണ്
നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ്.സിനിമയുടെ പേര് ഡിറ്റക്ടീവ് പ്രഭാകരന്‍ എന്നാനിന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ദുഗോപന്റെ കഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിന്റെ തിരക്കഥ ഇന്ദുഗോപന്‍ തന്നെയാണ് ഒരുക്കുന്നത്. ചിത്രം പ്രഖ്യാപിച്ചെങ്കിലും ചിത്രത്തില്‍ ആരാണ് നായകനെന്ന് പറഞ്ഞിട്ടില്ല. എന്നാൽ കുറച്ചു മണിക്കൂറുകൾക്ക് മുൻപ് ദിലീപ് സോഷ്യൽ മീഡിയയിലൂടെ ഒരു ചിത്രം പങ്കുവെച്ചിരുന്നു.

മാസ്സ് ലുക്കിൽ ദിലീപെത്തുന്ന ഏതോ ഒരു സിനിമയുടെ ലൂക്കാണ് അതെന്ന് വ്യക്തമായിരുന്നു.അതുകൊണ്ട് തന്നെ ജൂഡ് ആന്റണിയുടെ ഡിറ്റക്ടീവ് പ്രഭാകരന്‍ എന്ന ചിത്രത്തിലെ ദിലീപിന്റെ ലുക്കാണോ അതെന്ന് പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്.മാത്രമല്ല നായകൻ ആരാകണം എന്ന് സംവിധായകൻ തന്നെ പ്രേക്ഷകരോട് ചോദിക്കുന്നു.നിങ്ങൾക് തിരഞ്ഞെടുക്കാം എന്നാണ് അദ്ദേഹം പറയുന്നത്.അപ്പോൾ കൂടുതൽ പേരും ഉയരുന്നത് ദിലീപിലേക്കാണ് എന്നുള്ളതും കൗതുകമുണർത്തുന്നു. ഡിറ്റക്ടീവ് പ്രഭാകരനായി നിങ്ങള്‍ മനസില്‍ കാണുന്ന താരത്തെ കമന്റായി അറിയിക്കൂ എന്നാണ് ജൂഡ് പറയുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം…

വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രഭാകരന്‍ സീരീസ് വായിച്ചപ്പോള്‍ അമ്പരന്ന് പോയിട്ടുണ്ട് . എന്തേ ഇത് വരെ ആരും ഇത് സിനിമയാക്കിയിട്ടില്ല എന്ന്.പിന്നീട് മനോരമയിലെ പ്രിയ സുഹൃത്ത് ടോണി വഴി ഇന്ദുഗോപന്‍ ചേട്ടനെ പരിചയപ്പെട്ടപ്പോള്‍ മനസിലായി പല പ്രമുഖ സംവിധായകരും ഇത് ചോദിച്ചു ചെന്നിട്ടുണ്ടെന്നു.എന്റെ ഭാഗ്യത്തിന് ചേട്ടന്‍ ഇത് എനിക്ക് തന്നു. ജനകീയനായ ഒരു കുറ്റാന്വേഷകന്‍. അതാണ് ഞങ്ങളുടെ പ്രഭാകരന്‍.

പ്രഭാകരനെ വായിച്ചിട്ടുള്ളവര്‍ക്കറിയാം ഓരോ പേജിലും ഉദ്വേഗം ജനിപ്പിക്കുന്ന നീക്കങ്ങള്‍. പ്രിയ വായനക്കാരോടും പ്രേക്ഷകരോടും അതേ ഉദ്വേഗത്തോടെ ആകാംക്ഷയോടെ പ്രഭാകരനെ അവതരിപ്പിക്കാനാണ് എന്റെയും ആഗ്രഹം. അവതരിപ്പിക്കുന്നു ‘ ഡിറ്റക്റ്റീവ് പ്രഭാകരന്‍ ‘. ഒരുപക്ഷെ ലോകസിനിമയില്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് കാസ്റ്റിങ് ചെയ്യാനുള്ള ആദ്യ അവസരം. നിങ്ങളുടെ മനസിലുള്ള പ്രഭാകരനെ കമന്റ് വഴി നിര്‍ദ്ദേശിക്കൂ. ഞങ്ങള്‍ കാത്തിരിക്കുന്നു. Announcing the title here.

മണിക്കൂറുകള്‍ക്ക് മുമ്പ് ദിലീപ് തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പുറത്തിറങ്ങി ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചിത്രം കത്തിപടര്‍ന്നിരിക്കുകയാണ്. നരച്ച താടിയിലും മുടിയിലും മാസ് ലുക്കിലാണ് ചിത്രത്തില്‍ ദിലീപ്. ഈ ഗെറ്റപ്പില്‍ ഒരു ചിത്രത്തിനായി കാത്തിരുക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.മൈ സാന്റായാണ് തിയേറ്ററുകളിലെത്തിയിരിക്കുന്ന ഏറ്റവും പുതിയ ദിലീപ് ചിത്രം. ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച് അഭിപ്രായങ്ങളാണ് ലഭിക്കുന്നത്.

about jude antony new film

More in Malayalam

Trending

Recent

To Top