Malayalam
സീരിയലിലെ വില്ലനെ ജീവിതത്തിൽ നായകനാക്കി;ആ കഥ വിചിത്രം, ഈ സ്നേഹം എന്നും ഇങ്ങനെ നിലനിൽക്കട്ടെ!
സീരിയലിലെ വില്ലനെ ജീവിതത്തിൽ നായകനാക്കി;ആ കഥ വിചിത്രം, ഈ സ്നേഹം എന്നും ഇങ്ങനെ നിലനിൽക്കട്ടെ!
മലയാള സീരിയൽ പ്രേക്ഷകരുടെ പ്രിയ താരദമ്പതികളാണ് ജിഷിൻ മോഹനും വരദയും. സീരിയലിലെ വില്ലനെ ജീവിത നായകനാക്കിയ താരം കൂടിയാണ് വരദ. സീരിയൽ സെറ്റിൽ നിന്നും മൊട്ടിട്ട ഇരുവരുടെയും പ്രണയം വിവാഹത്തിലേക്ക് എത്തിയത് 2014 ൽ ആണ്. അന്ന് മുതൽ തുടങ്ങിയ അവരുടെ പ്രണയ യാത്രയ്ക്ക് കൂട്ടായി ഇപ്പോൾ മകൻ ജിയാനുമുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജിഷിന്റെ ഒരു ടിക്ക് ടോക്ക് വീഡിയോയാണ്. വരദയുമായുളള വീഡിയോയാണ് താരം ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് ഇരുവരും. തങ്ങളുടെ ചെറിയ വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുണ്ട് കൂടാതെ ടിക് ടോക്കിലും ഇരുവരും സജീവാണ്. ഇവരുടെ ടിക് ടോക്ക് വീഡിയോകൾ പലതും സോഷ്യൽ മീഡിയയിൽ വൈറലാണ്. \
താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെ…”പ്രിയപ്പെട്ടവ പലതും ഉണ്ടാവാം.. പക്ഷെ എന്റെ ലോകത്ത് നിന്നെക്കാൾ പ്രിയപ്പെട്ടതായി എനിക്ക് മറ്റൊന്നും ഇല്ല, മിസ് യൂ”, എന്നാണു വീഡിയോയ്ക്കൊപ്പം താരം കുറിച്ചത്. ഇതിനു മറുപടി നൽകി നിരവധി ആരാധകരാണ് രംഗത്ത് വരുന്നത്. “ആദ്യം ആയിട്ടാണ് വില്ലൻ നായികയെ സ്വന്തം ആക്കുന്നത്” എന്തായാലും ഈ സ്നേഹം എന്നും ഇങ്ങനെ നിലനിൽക്കട്ടെ, എന്നാണ് ആരാധകർ ആശംസിക്കുന്നത്. ജിഷിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
ദിവസങ്ങൾക്ക് മുൻപ് വരദ ഒപ്പമില്ലാത്തതിന്റെ സങ്കടം പങ്കുവെച്ച് ജിഷിൻ രംഗത്തെത്തിയിരുന്നു. നടിയ്ക്കൊപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രിയപത്നി കൂടെയില്ലാത്ത ദുഃഖം താരം പങ്കുവെച്ചത്.”ഇനി അടുത്ത കാലത്തൊന്നും ഇത് പോലെ കറങ്ങി നടക്കാൻ പറ്റില്ലല്ലോ. പഴയ ഫോട്ടോ ഒക്കെ ഇട്ടു നിർവൃതി അടയാം. ആരെങ്കിലും ഒന്ന് മരുന്ന് കണ്ടുപിടിക്കടോയ്…എന്നും ജിഷിൻ കുറിച്ചിരുന്നു. അന്നും താരത്തെ സമാധാനിപ്പിച്ച് ആരാധകർ രംഗത്തെത്തിയിരുന്നു.
ABOUT JISHIN VARADHA
