Actor
ജയറാമിന്റെ ‘നമോ’ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു !
ജയറാമിന്റെ ‘നമോ’ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു !
വിജീഷ് മണിയുടെ സംവിധാനത്തിൽ ജയറാം പ്രധാനവേഷം അവതരിപ്പിച്ച സംസ്കൃത ചിത്രമായ നമോ ഇന്നലെ ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ചു. ജയറാം കുചേലന്റെ വേഷം അവതരിപ്പിക്കുന്ന നമോയുടെ ആദ്യപ്രദർശനമായിരുന്നു ഇന്നലെ കഴിഞ്ഞത്. ഇന്ത്യൻ പനോരമ വിഭാഗത്തിലാണ് ചിത്രം പ്രദർശിപ്പിച്ചത്.\
കൂടാതെ ഇന്ത്യന്‍ പനോരമയില്‍ മുസ്തഫ സംവിധാനം ചെയ്ത കപ്പേളയും കഴിഞ്ഞ ദിവസം പ്രദര്‍ശിപ്പിച്ചു. 2020 ല്‍ പുറത്തിറങ്ങിയ കപ്പേള മികച്ച പ്രദര്‍ശനവിജയം നേടിയ ചിത്രമായിരുന്നു. അന്നബെന്‍, റോഷന്, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ശശാങ്ക് ഉദാപുര്‍കറിന്റെ പ്രവാസ്, സിദ്ധാര്‍ഥ് ത്രിപതിയുടെ എ ഡോഗ് ആന്റ് ഹിസ്മാന്‍ തുടങ്ങിയവയാണ് ഇന്ത്യന്‍ പനോരമയില്‍ കഴിഞ്ഞ ദിവസം ഫീച്ചര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച മറ്റു ചിത്രങ്ങള്‍.
about jayaram movie