Social Media
ജയറാം അല്ലു അർജുൻ ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൻറെ ദീപാവലി സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്!
ജയറാം അല്ലു അർജുൻ ഒന്നിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിൻറെ ദീപാവലി സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്ത്!
By
മലയാള സിനിമയുടെ പ്രിയ താരം ജയറാം ഏറെ നാളായി സോഷ്യൽ മീഡിയയിൽ വൈറലാണ്.മലയാളികൾ ഒന്നടങ്കം താരത്തെ അഭിനന്ദിച്ചു വരെ മുന്നിൽ എത്തിയിരുന്നു കാരണം മറ്റൊന്നുമല്ല താരത്തിന്റെ ഫിട്നെസ്സ് ആണ് അതിനുള്ള കാരണം.വളരെ നന്നായി താരം മെലിഞ്ഞു സുന്ദരനായിരുന്നു.മലയാളികൾ ഒന്നടങ്കമാണ് താരത്തിന് കൈയ്യടി നൽകിയത്.
ഇത് രണ്ടാം തവണയാണ് ജയറാം തെലുങ്ക് ചിത്രത്തിൽ എത്തുന്നത്.തെലുങ്കിൽ അനുഷ്ക ഷെട്ടിക്കൊപ്പം കേന്ദ്ര കഥാപാത്രമായി ബാഗ്മതിയില്‍ എത്തിയിരുന്നു.എന്നാൽ തരാം വില്ലനായാണ് തിളങ്ങിയത്.ഇപ്പോൾ ഒരിടവേളക്ക് ശേഷം വീണ്ടും അല്ലു അർജുൻ ചിത്രം അല വൈകുന്തപുരംലോ എന്ന സിനിമയിലൂടെ ജയറാം എത്തുകയാണ്.
അടുത്ത വര്‍ഷം സംക്രാന്തി റിലീസായിട്ടാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. അവസാന ഘട്ട ജോലികള്‍ പുരോഗമിക്കവേ സിനിമയുടെ പുതിയ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.
ദീപാവലി ദിനത്തിലാണ് അല്ലു അര്‍ജുന്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ വന്നിരിക്കുന്നത്. തെലുങ്ക് ചിത്രത്തില്‍ അല്ലുവിന്റെ പിതാവിന്റെ വേഷത്തിലാണ് ജയറാം അഭിനയിച്ചിരിക്കുന്നത്. സിനിമയ്ക്ക് വേണ്ടി ജയറാം നടത്തിയ മേക്കോവര്‍ ചിത്രങ്ങള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയിരുന്നു. ടോളിവുഡിലെ പ്രശസ്ത സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസാണ് സിനിമ സംവിധാനം ചെയ്യുന്നത്.
പൂജ ഹെഗ്‌ഡെ നായികയാവുന്ന ചിത്രത്തില്‍ തബു, നിവേദ,നവദീപ്, സുശാന്ത്, സത്യരാജ്, സമുദ്രക്കനി, സുനില്‍, രാജേന്ദ്രപ്രസാദ്, ബ്രഹ്മാജി,ഹര്‍ഷ വര്‍ധന,സച്ചിന്‍ കടേക്കര്‍, നാസ്സര്‍, വെണ്ണില കിഷോര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഐറ്റംഡാന്‍സുമായി കാജല്‍ അഗര്‍വാളും സിനിമയില്‍ എത്തുന്നുണ്ടെന്ന് അറിയുന്നു. ജനുവരി പന്ത്രണ്ടിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം അല്ലു അരവിന്ദ്, എസ് രാധാകൃഷ്ണ തുടങ്ങിയവര്‍ ചേര്‍ന്നാണ്.
about jayaram and allu arjun new movie poster
