Social Media
ആഞ്ജലീന ജോളിയെ പോലെ ആവാൻ നോക്കി പണിവാങ്ങി ഇറാനി യുവതി!
ആഞ്ജലീന ജോളിയെ പോലെ ആവാൻ നോക്കി പണിവാങ്ങി ഇറാനി യുവതി!
By
ഇന്ന് അധികവും മറ്റ് നടി, നടനെ പോലെ രൂപം ഉണ്ടാകാൻ വേണ്ടി ശസ്ത്രക്രിയ ചെയ്യുന്നവരാണ് അധികവും,സൗന്ദര്യം വർദ്ധിപ്പിക്കാനും മറ്റുമായി ആയി ഇവർ എങ്ങനെ ഒക്കെ ചെയുന്നത്. എന്നാൽ ഇത്തവർക് തന്നെ ദോഷമായി ബാധിക്കുകയാണ് ചെയ്യാറുള്ളത്.ഇപ്പോഴിതാ തുപോലെ ഒരു സംഭവമാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്.നടിയായ ആഞ്ജലീന ജോളിയെ പോലെ ആവാൻ നോക്കി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ് ഒരു ഇറാനി യുവതിയെ.പലതവണയാണ് യുവതി ശസ്ത്രക്രിയ ചെയ്യുന്നത് ഇതൊക്കെ തന്നെയും സോഷ്യൽ മീഡിയയിലൂടെ യുവതി പങ്കുവെക്കാറുമുണ്ട്.സൗന്ദര്യം വര്‍ധിപ്പിക്കാന്‍ പലതവണ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് ഒടുവില്‍ ഇറാനില്‍ പിടിവീണു. സോഷ്യല്‍ മീഡിയയില്‍ തരംഗമായ സഹര്‍ തബാര്‍ എന്ന യുവതിയെ ആണ് ഇറാന് പോലീസ് അറസ്റ്റ് ചെയ്തത്.
ഹോളിവുഡ് താരം ആഞ്ജലീന ജോളിയുമായി സാദൃശ്യം തോന്നുന്ന തരത്തില്‍ രൂപ മാറ്റം വരുത്തിയതാണ് അറസ്റ്റിലേക്ക് നയിച്ചത്.കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തതെന്ന് ഇറാനിലെ സര്‍ക്കാര്‍ മാധ്യമമായ തസ്നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരുന്നു സഹര്‍ തബാര്‍. ഒട്ടേറെ ഫോളവേഴ്സും അവര്‍ക്കുണ്ട്. ഇങ്ങനെയുള്ള വ്യക്തി പ്രമുഖരെ പോലെ രൂപമാറ്റം വരുത്തുന്നത് യുവജനങ്ങളില്‍ മനംമാറ്റമുണ്ടാക്കുമെന്ന് ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അവരുടെ എഡിറ്റ് ചെയ്ത ചിത്രങ്ങളാണ് കൂടുതല്‍ പ്രചരിക്കുന്നത്. വിശദവിവരങ്ങള്‍ ഇങ്ങനെ…..
സൗന്ദര്യം വര്‍ധിപ്പിക്കാന്‍ വേണ്ടിയാണ് ശസ്ത്രക്രിയ നടത്തിയതെങ്കിലും അവരുടെ രൂപത്തില്‍ കാതലായ മാറ്റം സംഭവിച്ചു. നിലവില്‍ ഭയം തോന്നുന്ന തരത്തില്‍ എഡിറ്റ് ചെയ്താണ് സഹര്‍ തബാറിന്റെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ടെഹ്റാനിലെ ഗൈഡന്‍സ് കോടതിയുടെ നിര്‍ദേശ പ്രകാരമാണ് പോലീസ് അറസ്റ്റ് ചെയ്തത്.മതനിന്ദ, സാംസ്കാരിക കുറ്റകൃത്യം, അഴിമതി, അക്രമത്തിന് പ്രേരിപ്പിച്ചു, തെറ്റായ മാര്‍ഗത്തില്‍ വരുമാനമുണ്ടാക്കാന്‍ ശ്രമിച്ചു, യുവജനങ്ങളെ തെറ്റായ വഴിയിലേക്ക് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് സഹര്‍ തബാറിനെതിരെ ചുമത്തിയിരിക്കുന്നത്.പ്ലാസ്റ്റിസ് സര്‍ജറി നടത്തി രൂപ മാറ്റം വരുത്തിയ മുഖത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചതോടെയാണ് ഒട്ടേറെ പേര് ഇവരെ ഫോളോ ചെയ്യാന്‍ തുടങ്ങിയത്. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ പ്ലാസ്റ്റിക് സര്ജറിക്ക ശേഷമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ഇപ്പോള്‍ അറസ്റ്റ് ചെയ്യാന്‍ അതുമാത്രമാണോ കാരണം എന്ന് വ്യക്തമല്ല. സൗന്ദര്യ ശസ്ത്രക്രിയക്ക് ശേഷം സഹര്‍ തബാറിനെ കണ്ടാല്‍ ഹോളിവുഡ് താരം ആഞ്ജലീന ജോളി ആണെന്ന് തോന്നും. ചുണ്ടും മൂക്കും വ്യത്യസ്തമായ രീതിയിലേക്ക് അവര്‍ മാറ്റിയിരുന്നു.നേരത്തെയുള്ള വ്യക്തിയില്‍ നിന്ന് യുവതി പൂര്‍ണമായും മാറ്റം സംഭവിച്ചതും വിവാദമായിരുന്നു. അടുത്തിടെയായി ഇറാനില്‍ സൗന്ദര്യ ശസ്ത്രക്രിയ കൂടുതല്‍ ജനകീയമായിട്ടുണ്ട്. ഓരോ വര്‍ഷവും പതിനായിരങ്ങളാണ് ഇത്തരം ശസ്ത്രക്രിയകള്‍ നടത്തുന്നത്.
സൗന്ദര്യ ശസ്ത്രക്രിയ വ്യാപകമാകുന്നത് ഇറാന് പോലീസിനെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പൂര്‍ണ തോതില്‍ രൂപമാറ്റം വരുത്തുന്നതാണ് പോലീസിനെ കുഴക്കുന്നത്. ഇറാനില്‍ ലഭിക്കുന്ന സോഷ്യല്‍ മീഡിയ ഇന്‍സ്റ്റഗ്രാമാണ്. ഫേസ്ബുക്കും ട്വിറ്ററും ടെലഗ്രാമുമെല്ലാം ഇറാനില്‍ നിരോധിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് സഹര്‍ തബാറിന് കാല് ലക്ഷത്തോളം ഫോളവേഴ്സുള്ളത്.
about irani lady sahar tabar
