Malayalam
‘ഹൃദയം’ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി ഏഷ്യാനെറ്റ്!
‘ഹൃദയം’ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി ഏഷ്യാനെറ്റ്!
വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനും മുഖ്യ വേഷങ്ങളില്‍ എത്തുന്ന ‘ഹൃദയം’ ചിത്രത്തിന്റെ സാറ്റലൈറ്റ് അവകാശം കൈമാറിക്കഴിഞ്ഞു. ഏഷ്യാനെറ്റാണ് മികച്ച തുകയ്ക്ക് ചിത്രം കരസ്ഥമാക്കിയിട്ടുള്ളത്. എത്രയാണ് കരാര്‍ തുക എന്നത് വ്യക്തമല്ല. വിനീത് ശ്രീനിവാസന് തന്റെ ജീവിതാനുഭവങ്ങള്‍ കൂടി കൂട്ടിയിണക്കി ഒരുക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിലൊന്ന് വിനീത് പഠിച്ച കോളേജാണ്.
ചിത്രത്തിന്റെ ഇനി ചിത്രീകരിക്കാനുള്ള ഔട്ട്ഡോര്‍ രംഗങ്ങളില്‍ ഏറെയും ചെന്നൈയിലാണ്. കേരളത്തില്‍ വലിയ ആള്‍ക്കൂട്ടം ഉള്‍പ്പെടുന്ന രംഗങ്ങളുമുണ്ട്. കോവിഡ് 19 മൂലം ഇതെല്ലാം അസാധ്യമായിരിക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ ശരിയാകാന്‍ കാത്തിരിക്കാമെന്ന തീരുമാനമാണ് അണിയറ പ്രവര്‍ത്തകര്‍ എടുത്തിട്ടുള്ളത്. മെരിലാന്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ നാല്‍പ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം സ്വതന്ത്രമായി നിര്‍മിക്കപ്പെടുന്ന ചിത്രമാണിത്.
about hridayam movie
