നടന് നസറുദ്ദീന്‍ ഷായുടെ മകളും നടിയുമായ ഹീബ ഷാ വെറ്റനറി ക്ലിനിക്കിലെ ജീവനക്കാരെ മര്‍ദിച്ചു എന്ന വാർത്തകളാണ് എപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. മുംബൈയിലെ വെര്‍സോവയിൽ ജനുവരി 16 നാണ് സംഭവം നടന്നത്. ഹീബയും സുഹൃത്ത് സുപ്രിയ ശര്‍മയും രണ്ട് പൂച്ചകളുമായി ഉച്ചക്ക് 2.30ന് വന്ധീകരണത്തിന് എത്തിയപ്പോഴാണ് വാക്കേറ്റവും കൈയാങ്കളിയും നടന്നത്.
ക്ലിനിക്കിലെത്തിയ ഹീബയോടും സുഹൃത്തിനോടും അഞ്ച് മിനിറ്റ് കാത്തിരിക്കാന്‍ ആവശ്യപ്പെടുകയും കുറച്ചു നേരം കാത്തിരുന്ന ശേഷം താരം ജീവനക്കാരോട് കയര്‍ത്തു സംസാരിക്കുകയായിരുന്നു. കാത്തിരിപ്പിക്കാന്‍ താന്‍ ആരാണെന്ന് അറിയുമോ എന്ന് ചോദിച്ചായിരുന്നു കയര്‍ത്തത്. ഇതോടെ മുതിര്‍ന്ന വനിതാ ജീവനക്കാരി ഇടപെട്ടു. ഇവരെ ഹീബ കൈയേറ്റം ചെയ്യുകയായിരുന്നു.
VIDEO
പിന്നീട് പുറത്തുപോകാന്‍ ആവശ്യപ്പെട്ട് എത്തിയ ജീവനക്കാരിയുടെ മുഖത്ത് അടിക്കുകയും ചെയ്തു. ഇതിനു ശേഷം ഇവര്‍ ഇവിടെനിന്ന് പൂച്ചകളുമായി മടങ്ങി.എന്നാൽ ജീവനക്കാരുടെ പരാതിയില്‍ വെര്‍സോവ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
about heeba shah