News
ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്!
ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്!
Published on
നടിമാരായ ഗൗതമിയും നമിതയും ബിജെപി നേതൃനിരയിലേക്ക്. ഇവര്‍ക്ക് മുന്തിയ പരിഗണന നല്കി തമിഴ്നാട് ബിജെപിയില്‍ വന്‍ അഴിച്ചുപണി നടത്തി. നടിമാരായ നമിതയെയും ഗൗതമിയെയും ബിജെപി സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കി. ചലച്ചിത്ര താരങ്ങളായ മധുവന്തി അരുണ്‍, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിര്‍വാഹക സമിതി അംഗങ്ങളാക്കിയിട്ടുണ്ട്.
പാര്‍ട്ടിയില്‍ നിന്ന് നേരത്തെ പുറത്തിയ നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്കാരിക വിഭാഗത്തിന്റെ ചുമതല നല്കി. കഴിഞ്ഞ നവംബറിലാണ് നമിത ബിജെപിയില്‍ ചേര്‍ന്നത്. നമിതയ്ക്കൊപ്പം പാര്‍ട്ടിയില്‍ ചേര്‍ന്ന നടന് രാധാരവിക്ക് സ്ഥാനമൊന്നും നല്‍കിയിട്ടില്ല. നടനും നാടക പ്രവര്‍ത്തകനുമായ എസ് വി ശേഖറാണ് പുതിയ ഖജാന്‍ജി.
about gauthami namitha
Continue Reading
You may also like...
Related Topics:gauthami
