Connect with us

മലയാളസിനിമയിലെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഇരട്ട വേഷങ്ങൾ

Malayalam

മലയാളസിനിമയിലെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഇരട്ട വേഷങ്ങൾ

മലയാളസിനിമയിലെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഇരട്ട വേഷങ്ങൾ

മലയാള സിനിമയിലെ പലനായകന്മാരും നായികമാരും ഇരട്ടവേഷങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പ്രേം നസീര്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്,കാവ്യമാധവൻ, കലാഭവൻമണി, ഉർവശി, ജഗതി ശ്രീകുമാർ, സുരേഷ് ഗോപി, പൃഥി രാജ്, തുടങ്ങി നിരവധി താരങ്ങള്‍ മലയാള സിനിമയിൽ ഡബിള്‍ റോളുകള്‍ ചെയ്തിട്ടുണ്ട്‌.

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഇരട്ടവേഷങ്ങളിലഭിനയിച്ച് നിത്യഹരിതനായകനായ പ്രേം നസീര്‍ ആണ്. 39 ഓളം സിനിമകളിലാണ് അദ്ദേഹം ഇരട്ടവേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രത്തിലാണ് അദ്ദേഹം ആദ്യമായി ഇരട്ടവേഷത്തിലെത്തിയത്.

പ്രേം നസീര്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവുമധികം ഡബിള്‍ റോള്‍ ചെയ്ത നടന്‍ മമ്മൂട്ടിയാണ്. 1990ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത ‘പരമ്പര’യായിരുന്നു മമ്മൂട്ടി ഡബിള്‍ റോളിലെത്തിയ ആദ്യ ചിത്രം. പിന്നീട് നിരവധി ചിത്രങ്ങളില്‍ ഡബിള്‍ റോളുകളില്‍ മമ്മൂട്ടി തിളങ്ങി.ദാദാസാഹിബ്,അണ്ണന്‍ തമ്പി,ബല്‍റാം വേഴ്‌സസ് താരാദാസ്,മായാബസാര്‍, പലേരിമാണിക്യം, ദ്രോണ, ബാല്യകാലസഖി, കോബ്ര തുടങ്ങി ഏകദേശം 15 ഓളം ചിത്രങ്ങളില്‍ മമ്മൂട്ടി ഡബിള്‍ റോളില്‍ അഭിനയിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍ ഡബിള്‍ റോളില്‍ എത്തിയ ചിത്രങ്ങളാണ് പത്താമുദയം, ശോഭരാജ്, പാദമുദ്ര, ഉടയോന്‍, നാടോടി,രാവണപ്രഭു, മായാമയൂരം,ഫോട്ടോഗ്രാഫർ, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന തുടങ്ങിയവ. മോഹന്‍ലാലിന്റെ ആദ്യ ഡബിള്‍ റോള്‍ വേഷം 1985 ല്‍ പുറത്തിറങ്ങിയ പത്താമുദയമാണ്. വില്ലനായും നായകനായും മോഹന്‍ലാല്‍ വേഷമിട്ടിരുന്നു. സബ് ഇന്‍സ്‌പെക്ടര്‍ ജയമോഹനായും ക്രിമിനലായ വിക്രമനായും മികച്ച പ്രകടനമാണ് താരം കാഴ്ച വെച്ചത്.

1962 –ല്‍ ഭാഗ്യജാതകം എന്ന സിനിമയില്‍ സത്യൻ ഡബിള്‍ റോളില്‍ അഭിനയിച്ചു. 1969 –ല്‍ കടല്‍പ്പാലം എന്ന ചിത്രത്തില്‍ അച്ഛനായും മകനായും ഡബിള്‍ റോളില്‍ മികച്ച അഭിനയം കാഴ്ച വച്ച് അദ്ദേഹം ആ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കി. സത്യന്റെ ആദ്യത്തെ ചിത്രം 1952 ൽ പുറത്തിറങ്ങിയ “ആത്മസഖി”ആയിരുന്നു .

മയിലാട്ടം,രഹസ്യ പോലീസ്, മാജിക് ലാമ്പ് തുടങ്ങിയവയാണ് ജയറാം ഡബിള്‍ റോളില്‍ എത്തിയ ചിത്രങ്ങള്‍. വി.എം. വിനുവിന്റെ സംവിധാനത്തിൽ 2004ല്‍ പ്രദര്‍ശനത്തിനെത്തിയ മയിലാട്ടം എന്ന ചിത്രത്തില്‍ ദേവൻ/പഴനി എന്നീ കഥാപാത്രങ്ങളെയാണ് ജയറാം അവതരിപ്പിച്ചത്. മാജിക് ലാമ്പിൽ സണ്ണി കുരുവിള, നന്ദകുമാര്‍, ചന്ദ്രസേനന്‍ തുടങ്ങിയ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.

സുരേഷ് ഗോപി ഇരട്ടവേഷത്തിൽ അഭിനയിച്ച ചിത്രങ്ങളാണ് രണ്ടാം ഭാവം, ഡിറ്റക്ടീവ്. 2001-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് രണ്ടാം ഭാവം. ലാൽ ജോസ് ആണ് ചിത്രം സംവിധാനം ചെയ്തത്. നവനീത കൃഷ്ണൻ (കിഷൻ) / അനന്തകൃഷ്ണൻ എന്നീ കഥാപാത്രങ്ങളെയാണ് സുരേഷ്‌ഗോപി അവതരിപ്പിച്ചത്. 2007-ൽ പുറത്തിറങ്ങിയ ഒരു കുറ്റാന്വേഷണ മലയാളചലച്ചിത്രമാണ് ഡിറ്റക്ടീവ്. ചിത്രത്തിന്റെ രചന, സംവിധാനം നിർവ്വഹിച്ചത് ജിത്തു ജോസഫ് ആണ്.

ദിലീപ് ഇരട്ടവേഷത്തിൽ അഭിനയിച്ച ചിത്രങ്ങളാണ് കുഞ്ഞിക്കൂനന്‍, പച്ചക്കുതിര. 2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കുഞ്ഞിക്കൂനൻ. ദിലീപ് ഇതിൽ കൂനനായ കുഞ്ഞൻ എന്ന കഥാപാത്രമായും പ്രസാദ് എന്ന മറ്റൊരു കഥാപാത്രമായും ഇരട്ടവേഷത്തിൽ അഭിനയിച്ചിരിക്കുന്നു. കമൽ സംവിധാനം ചെയ്ത് 2006 ൽ തിയേറ്ററുകളിൽ എത്തിയ മലയാളഹാസ്യ ചലച്ചിത്രമാണ് പച്ചക്കുതിര. ആനന്ദക്കുട്ടൻ, ആകാശ് മേനോൻ തുടങ്ങിയ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്.

കാട്ടിലെ തടി തേവരുടെ ആന, ജഗതി ജഗദീഷ് ഇന്‍ ടൌണ്‍ തുടങ്ങിയ ചിത്രങ്ങളിലാണ് ജഗതി ശ്രീകുമാർ ഇരട്ടവേഷത്തിലെത്തിയത്. ഹരിദാസിന്റെ സംവിധാനത്തിൽ 1995-ൽ പ്രദർശനത്തിനിറങ്ങിയ മലയാളചലച്ചിത്രമാണ് കാട്ടിലെ തടി തേവരുടെ ആന. ജഗതി അവതരിപ്പിച്ചത് വേണുഗോപാൽ, മണികണ്ഠൻ എന്നി കഥപാത്രങ്ങളെയാണ്. നിസാർ സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ജഗതി ജഗദീഷ്.ഇൻ ടൌൺ ഈ ചിത്രത്തിൽ ജഗതി ശ്രീകുമാറും ജഗദീഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരേ കുടുംബത്തിൽ ജനിച്ച ഇരട്ട സഹോദരന്മാരുടെ കഥയാണയാണിത്.

മുകേഷ്, സഹോദരന്‍ സഹദേവന്‍ എന്ന ചിത്രത്തിലാണ് ഇരട്ട വേഷത്തിൽ അഭിനയിച്ചത്. അരവിന്ദന്‍, മുകുന്ദന്‍ എന്നീ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. വിജി തമ്പി സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കൃത്യം. ഈ ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ ഇരട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചാക്കോ രണ്ടാമന്‍, മത്സരം തുടങ്ങിയ ചിത്രങ്ങളിലാണ് കലാഭവന്‍ മണി ഇരട്ടവേഷത്തിൽ എത്തിയത്.

2003ൽ മിഴി രണ്ടിലും എന്ന ചിത്രത്തിലെ ഇരട്ടവേഷം അവതരിപ്പിച്ച് കാവ്യാ മാധവൻ ഏറ്റവും നല്ല രണ്ടാമത്തെ നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് സ്വന്തമാക്കി. 2007-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നാദിയ കൊല്ലപ്പെട്ട രാത്രി. ഇതിൽ കാവ്യ മാധവൻ നാദിയ മേത്തർ, നാദിറ മേത്തർ എന്നീ ഇരട്ടവേഷങ്ങൾ അവതരിപ്പിച്ചു. 1993ൽ തുളസിദാസ്‌ സംവിധാനം ചെയ്ത ഇത് മഞ്ഞ് കാലം എന്ന ചിത്രത്തിൽ ഉര്‍വ്വശി ഇരട്ടവേഷത്തിൽ അഭിനയിച്ചു.

ABOUT FILM STARS

More in Malayalam

Trending

Recent

To Top